തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണം

ചെറുവത്തൂർ
ഇന്ത്യൻ ഗ്രാമീണ മേഖലയുടെ പട്ടിണിയും പ്രശ്നങ്ങളും പരിഹരിക്കാൻ ഒന്നാം യുപിഎ സർക്കാറിന്റെ സമയത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമ്മർദഫലമായി നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് എൻആർഇജി വർക്കേർസ് യൂണിയൻ ജില്ലാ ശില്പശാല ആവശ്യപ്പെട്ടു. വിവി ജി റാംജി എന്ന പേരിൽ പുതിയ നിയമം പാർലമെന്റിൽ അവതരിപ്പിച്ചത് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനാണ്. പട്ടിണിയിലേക്ക് സാധാരണക്കാരായ കോടിക്കണക്കിനാളുകളെ തള്ളാനുതകുന്ന പുതിയനിയമം അടിയന്തരമായും പിൻവലിക്കണമെന്ന് ശില്ലശാല ആവശ്യപ്പെട്ടു. ചെറുവത്തൂർ പൂമാല ഓഡി റ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ഗിരിജാ സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി ദിവാകരൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ചന്ദ്രൻ, ടി എം എ കരീം, പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗൗരി പനയാൽ സ്വാഗതവും പി എ രാജൻ നന്ദിയും പറഞ്ഞു.










0 comments