ad
Deshabhimani

ഓണം ഖാദി മേള തുടങ്ങി

ഓണം ഖാദി  മേള  കാഞ്ഞങ്ങാട് പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

ഓണം ഖാദി മേള കാഞ്ഞങ്ങാട് പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 12, 2025, 02:00 AM | 1 min read

കാഞ്ഞങ്ങാട്‌

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രം സംഘടിപ്പിക്കുന്ന ഖാദി ഓണം മേള കാഞ്ഞങ്ങാട് പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത് തുടങ്ങി. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. കാഞ്ഞങ്ങാട് ഖാദി സൗഭാഗ്യയിൽ നടന്ന ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായി. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ആദ്യ വില്പന നിർവഹിച്ചു. എം കെ വിനോദ് കുമാർ, ഐശ്വര്യകുമാരൻ എന്നിവർ ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, വി വി രമേശൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ വി ഷിബു സ്വാഗതവും പ്രോജക്ട് ഓഫീസർ പി സുഭാഷ് നന്ദിയും പറഞ്ഞു. മേള സെപ്തംബർ നാല്‌ വരെ നീണ്ടുനിൽക്കും. 30 ശതമാനം ഗവ. റിബേറ്റോടെയാണ്‌ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. സിൽക്ക്, കോട്ടൺ, മസ്ലീൻ സാരികൾ, ചുരിദാർ കുർത്ത, ടോപ്പ് മെറ്റീരിയൽ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, കുപ്പടം സാരികൾ, മുണ്ടുകൾ, കോട്ടൺ കിടക്ക, തലയണ, ചൂരൽ ഉല്പന്നങ്ങൾ, തേൻ, എള്ളെണ്ണ, സോപ്പ് തുടങ്ങിയ ഉല്പന്നങ്ങൾ മേളയിൽ ലഭിക്കും. ഉപഭോക്താക്കൾക്കായി ആഴ്ചതോറും നറുക്കെടുപ്പും മെഗാ നറുക്കെടുപ്പുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home