കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കണം

കാസർകോട് കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും കേരളം നേടിയെടുത്ത വികസന നേട്ടങ്ങളെ സംരക്ഷിക്കുന്നതിന് ജാഗ്രത പുലർത്തണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർഥിച്ചു. വിദ്യാനഗർ എൻജിഒ യൂണിയൻ ഹാളിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്തലവി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി എസ് സുമേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വൈശാഖ് ബാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി രാഘവൻ, സി എം സുധീഷ് കുമാർ, പി വി ആർജിത, എ ഷൈന, രമേശൻ കുറുവാട്ടിൽ, വി മധുസൂദനൻ, എം അനുസൂര്യ, കെ എം പ്രസന്ന, എം ഇ റിജിൻ, പി പി അനൂപ്, ജെ ജിതിൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം രാജീവൻ നന്ദിയും പറഞ്ഞു.










0 comments