സംയുക്ത തൊഴിലാളി സമര പ്രഖ്യാപന ജില്ലാ കൺവൻഷൻ

കാഞ്ഞങ്ങാട് കേന്ദ്ര സർക്കാരിന്റെ കർഷക- തൊഴിലാളി ദ്രോഹനയത്തിനെതിരെ രാജ്യ വ്യാപകമായി 10 ന് നടക്കുന്ന ജയിൽ നിറക്കൽ സമര സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും. സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന കർഷക, - കർഷക തൊഴിലാളി, ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ജില്ലാ കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി വി തമ്പാൻ, ജില്ലാ പ്രസിഡന്റ് പി കെ അബ്ദുറഹ്മാൻ, സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ, ജനറൽ സെക്രട്ടറി പി മണിമോഹൻ, എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി ടി കൃഷ്ണൻ, പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠൻ, ബികെഎംയു ജില്ലാ ജനറൽ സെക്രട്ടറി എം കുമാരൻ, വി വി പ്രസന്നകുമാരി, വി വി രമേശൻ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.








0 comments