ad
Deshabhimani

ഇവിടെയുണ്ട്‌ എ കെ ജി നൽകിയ പുസ്‌തകം

കിണാവൂർ വായനശാലയിലേക്ക്‌ 
എ കെ ജി നൽകിയ പുസ്‌തകം
വെബ് ഡെസ്ക്

Published on Jun 19, 2026, 03:00 AM | 1 min read

ചോയ്യങ്കോട്‌ എ കെ ജി നൽകിയ ആ പുസ്‌തകം 65 വർഷത്തിലേറെയായി അമൂല്യനിധി പോലെ ഇന്നും ഇ‍ൗ വായനശാലയിലുണ്ട്‌. 1960 ൽ കിണാവൂർ വായനശാല ആൻഡ്‌ ഗ്രന്ഥാലയം സന്ദർശിച്ചപ്പോൾ എ കെ ജി നൽകിയ ലെനിൻ എഴുതിയ ‘എന്തുചെയ്യണം’ എന്ന പുസ്‌തകമാണ്‌ വായനശാല പുസ്‌തക ശേഖരത്തിൽ ചരിത്രത്തുടിപ്പായി ഇപ്പോഴുമുള്ളത്‌. എ കെ ജി കാസർകോട്‌ എംപിയായിരുന്ന കാലത്ത്‌ അതുവഴി ഒരു പരിപാടിക്കെത്തിയപ്പോഴാണ് വായനശാലയിൽ പ്രവർത്തകർ സ്വീകരണം നൽകിയത്‌. ഒത്തുകൂടിയവരോട്‌ അദ്ദേഹം വായനയുടെ പ്രാധാധ്യത്തെക്കുറിച്ച്‌ സംസാരിക്കുകയും കൈയിലുണ്ടായിരുന്ന പുസ്‌തകം വായനശാലക്ക്‌ നൽകുകയുമായിരുന്നു. പുസ്‌തകങ്ങൾ വാങ്ങാൻ ഒരു തുകയും അദ്ദേഹം നൽകി. സന്ദർശക പുസ്‌തകത്തിൽ വായനശാല പ്രവർത്തനത്തെക്കുറിച്ച്‌ നല്ല അഭിപ്രായവും രേഖപ്പെടുത്തിയാണ്‌ എ കെ ജി മടങ്ങിയത്‌. എ കെ ജിയുടെ സന്ദർശനം വായനശാല പ്രവർത്തകരിൽ വലിയ ആവേശമുണ്ടാക്കി. 1945 ഒക്‌ടോബർ രണ്ടിനാണ്‌ കിണാവൂരിൽ സഹൃദയ വായനശാല എന്ന പേരിൽ വായനശാല രൂപീകരിക്കുന്നത്‌. 1957 ആഗസ്‌ത്‌ 17ന്‌ കിണാവൂർ വായനശാല ആൻഡ്‌ ഗ്രന്ഥാലയം എന്ന പേരിൽ അഫിലിയേഷൻ ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home