ad
Deshabhimani

സഹകരണ മേഖലയിലും 
മെഡിസെപ് പദ്ധതി നടപ്പാക്കണം

കേരള കോ– -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പനത്തടി ഏരിയാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 07, 2025, 03:01 AM | 2 min read

രാജപുരം

മെഡിസെപ് പദ്ധതി സഹകരണ മേഖലയിലും നടപ്പാക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പനത്തടി, എളേരി ഏരിയ സമ്മേളനങ്ങൾ ആവശ്യപ്പെട്ടു. പനത്തടി ഏരിയാസമ്മേളനം പൂടംകല്ല് ബാങ്ക് ഹാളിലെ സീതാറാം യെച്ചൂരി നഗറിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. കെ സതീശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥൻ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി ഡി ദീപുദാസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ടി വി തങ്കമണി, കെ കെ ലക്ഷ്മണൻ, സുരേഷ് പായം, കെ പ്രദീപ്, കെ ജയലത, ഷാലുമാത്യു, പി കെ രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു. ആദ്യകാല ഭാരവാഹികളായ പി രുഘനാഥ്, ഇ ബാലകൃഷ്ണൻ, കെ ബാലകഷ്ണൻ, പി കെ ശശിധരൻ, പി ആർ വിനോദൻ എന്നിവരെ ആദരിച്ചു. വീണ സി നായർ രക്തസാക്ഷി പ്രമേയവും പി വി നാഗേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ആർ ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഇ കെ മണി (പ്രസിഡന്റ്), സി രാധാമണി, പി സജികുമാർ, വി രവീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ) കെ സതീശൻ (സെക്രട്ടറി), കെ കെ ശ്രീകാന്ത്, സി കെ അജയൻ, ടി പി മനോജ്കുമാർ (ജോയിന്റ് സെക്രട്ടറിമാർ), വീണ പി നായർ (ട്രഷറർ). ഭീമനടി എളേരി ഏരിയാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി മണിമോഹൻ ഉദ്ഘാടനംചെയ്തു. ടി വി രാജീവൻ അധ്യക്ഷനായി. സി വി രാഘവൻ രക്തസാക്ഷി പ്രമേയവും വി ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി ജി പ്രദീപ് കുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. എസ്എസ്എൽസിക്ക്‌ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ അനുമോദിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റി അംഗം ബി കൈരളി, സിപിഐ എം ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, സിഐടിയു ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ, രാജൻ കുണിയേരി എന്നിവർ സംസാരിച്ചു. ടി ജി പ്രദിപ് കുമാർ സ്വാഗതവും പി വി അനു നന്ദിയും പറഞ്ഞു. ഭാരവാഹികൾ : പി വി അനു (പ്രസിഡന്റ്‌), എം കെ മോഹനൻ, കെ പി സുനിത, പി കെ ലത (വൈസ് പ്രസിഡന്റ്‌), ടി ജി പ്രദീപ് കുമാർ (സെക്രട്ടറി), ഷൈജു അബ്രഹാം, പി ലതിക, കെ എൻ സതീശൻ (ജോയിന്റ് സെക്രട്ടറി), വി ഉണ്ണികൃഷ്ണൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home