മികവിന്റെ തുടർച്ച
പെരുമയോടെ പാലങ്ങളും റോഡുകളും

കാലിക്കടവ് പാലം
പി കെ രമേശൻ
Published on Apr 01, 2026, 02:05 AM | 1 min read
ഭീമനടി
നാടിന്റെ വികസനത്തിന് ഗതാഗത സൗകര്യം അനിവാര്യമാണ്. അതിന് മേന്മയുള്ള റോഡുകൾ വേണം. മലയോരത്ത് ഇന്ന് എല്ലാ പൊതുമരാമത്ത് റോഡുകളും മെക്കാഡം ടാറിങ്ചെയ്ത് മനോഹരമാക്കി. റോഡിന് കുറുകെ തോടുണ്ടെങ്കിൽ അതിന് പാലവുംവേണ്ടേ. മലയോരത്തിന്റെ വികസന കുതിപ്പിനായി ഇവയെല്ലാമൊരുക്കിയിട്ടുണ്ട് എൽഡിഎഫ് സർക്കാർ. തലങ്ങും വിലങ്ങുമൊഴുകുന്ന ചൈത്രവാഹിനിയും, തേജസ്വനിയും, തോടുകളുമെല്ലാം തൃക്കരിപ്പൂർ മണ്ഡലത്തിന്റെ കിഴക്കൻ മേഖലയായ ഈസ്റ്റ്, വെസ്റ്റ് എളേരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന മലയോര ഗ്രാമങ്ങളുടെ സവിശേഷതയാണ്. ഒരുറോഡിനും ഇവയെ അവഗണിച്ച് കടന്നുപോകാനാവില്ല. അതുകൊണ്ട് മേഖലയിലെ ഗതാഗതം സുഗമമാക്കാൻ പലയിടത്തും റോഡുകളെ കൂട്ടിമുട്ടിക്കാൻ പാലങ്ങൾ കൂടിയേതീരു. ഇത് കണ്ടറിഞ്ഞ സർക്കാർ പണം നോക്കിയില്ല. ജനങ്ങളുടെ ജീവിത സൗകര്യമാണ് പ്രധാനമെന്നുകണ്ട് റോഡിന് റോഡ്, പാലത്തിന് പാലം എന്ന നിലപാടെടുത്തു. മലയോരത്തെ എല്ലാ പാലങ്ങളും എൽഡിഎഫ് കാലത്ത് കൊണ്ടുവന്നതാണ്. ഈ സർക്കാർ കാലാവധിയിൽ മാത്രം മൂന്ന് പാലങ്ങളാണ് നാടിന് സമർപ്പിച്ചത്. തേജസ്വനിയിൽ പെരുമ്പട്ട കടവിലും, ചൈത്രവാഹിനിയിൽ കാലിക്കടവിലും, ചീമേനി ഓടക്കൊല്ലി ഭീമനടി സംസ്ഥാന പാതയിൽ ഏണിച്ചാൽ തോടിനും പാലങ്ങളായി. ചൈത്രവാഹിനിയിൽ 3.77 കോടിരൂപ ചെലവിൽ പാലവും, 2.8കോടി രൂപ ചെലവിൽ അപ്രോച്ച് റോഡും ഉൾപ്പെടെ 5.85 കോടി രൂപയാണ് ചിലവഴിച്ചത്. ഭീമനടി– മുക്കട റോഡിൽ കാലിക്കടവിൽനിന്ന് മാങ്ങോട് എടത്തിലവളപ്പ് റോഡിൽ ചെന്നടക്കത്ത് എത്തിച്ചേരുന്ന റോഡാണ് പാലം നിർമാണത്തോടെ തുറന്നത്. ബസ് ഗതാഗതം അന്യമായ ചെന്നടുക്കം, താലോലപ്പൊയിൽ, ജീരകപ്പാറ, മുള്ളൻകല്ല് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പാലംആശ്വാസമാണ്. പെരുമ്പട്ട കടവിൽ 9.9 കോടി രൂപ ചിലവിലാണ് പാലം നിർമിച്ചത്. വാഹന സൗകര്യം ഇല്ലാതിരുന്ന കാലത്ത് കാര്യങ്കോട് പുഴയിലൂടെ തോണിയിലെത്തി പെരുമ്പട്ട കടവിലൂടെയാണ് മലയോര ജനത യാത്രചെയ്തിരുന്നത്. ഏണിച്ചാൽ പാലം മലയോരത്തിന്റെ പ്രധാന ആവശ്യമായിരുന്നു. 124 കോടി രൂപ ചിലവിൽ നിർമിച്ച ചീമേനി ഓടക്കൊല്ലി റോഡിൽ പാലാവയലിന് സമീപത്താണ് പാലം. മൂന്നു കോടി ചെലവിലാണ്പാലം പൂർത്തിയാക്കിയത്.










0 comments