നാളെ മഞ്ഞ അലർട്ട്

പത്തനംതിട്ട
ജില്ലയിൽ ബുധനാഴ്ച കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ജില്ലയിൽ മഴ ശക്തമായില്ല. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദമാണ് നിലവിൽ മഴ പെയ്യാൻ കാരണമാകുന്നത്. 25 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച ഉളനാട് 53.5 മില്ലിമീറ്റർ മഴയാണ് പെയ്തത്. ളാഹ–40.5, വെൺകുറിഞ്ഞി– 35, പത്തനംതിട്ട–34.5, തടിയൂർ–20, റാന്നി ചേത്തക്കൽ–20, കുന്നന്താനം–19, കോന്നി–15.8 മിമീറ്ററും മഴ പെയ്തു.










0 comments