ad
Deshabhimani

പോരാട്ടവീര്യം പകർന്ന്‌ മാധ്യമ സെമിനാറുകൾ

Seminar

സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ദേശാഭിമാനി പ്രചാരണ സെമിനാറും എം എം ലോറൻസ് അനുസ്മരണവും കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 12:28 AM | 2 min read

കൊച്ചി

മതനിരപേക്ഷ കേരളം കെട്ടിപ്പടുക്കാൻ ആഹ്വാനംചെയ്‌ത്‌ പോരാട്ടവീര്യം പകർന്ന്‌ ദേശാഭിമാനി മാധ്യമ സെമിനാറുകൾ. കോലഞ്ചേരി, എറണാകുളം, തൃക്കാക്കര ഏരിയകളിലാണ്‌ തിങ്കളാഴ്‌ച സെമിനാറുകൾ സംഘടിപ്പിച്ചത്‌. ‘ഹിന്ദുത്വ കോർപറേറ്റ്‌ അജൻഡയും മാധ്യമ പ്രതിരോധവും’ വിഷയത്തിലായിരുന്നു സെമിനാറുകൾ. എറണാകുളത്തും തൃക്കാക്കരയിലും എം എം ലോറൻസ്‌ അനുസ്‌മരണച്ചടങ്ങിന്റെ ഭാഗമായും കോലഞ്ചേരിയിൽ എം എം ലോറൻസ്‌–ടി കെ പുരുഷോത്തമൻ അനുസ്‌മരണ പരിപാടിയുടെ ഭാഗമായുമാണ്‌ സെമിനാർ സംഘടിപ്പിച്ചത്‌.


എറണാകുളം ബോട്ടുജെട്ടിക്കുസമീപം ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ സെമിനാറും എം എം ലോറൻസ്‌ അനുസ്‌മരണവും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ വി മനോജ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രൻപിള്ള അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി എസ്‌ സതീഷ്‌, ഏരിയ സെക്രട്ടറി സി മണി, പി എൻ സീനുലാൽ, കെ എ അലി അക്‌ബർ, എസ്‌ കൃഷ്‌ണമൂർത്തി, പി ആർ റെനീഷ്‌, വി വി പ്രവീൺ, എൻ സതീഷ്‌, മായാദേവി, ബീന മഹേഷ്‌ എന്നിവർ സംസാരിച്ചു. ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ കലൂർ ബ്രാഞ്ചിന്റെയും കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ എറണാകുളം ഏരിയ കമ്മിറ്റിയുടെയും ദേശാഭിമാനി വരിസംഖ്യ യഥാക്രമം ഡോൺസൺ, പി ആർ റെനീഷ്‌ എന്നിവർ പി രാജീവിന്‌ കൈമാറി.


​കാക്കനാട്‌ കമ്യൂണിറ്റി ഹാളിൽ സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം സി എസ്‌ സുജാത ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ്‌മണി, ജില്ലാ കമ്മിറ്റിയംഗം സി കെ മണിശങ്കർ, കെ ടി എൽദോ, എൻ വി മഹേഷ്, എ എൻ സന്തോഷ്, എം ബി മുരളീധരൻ, പി കെ ജലീൽ, ടി എ സംഗതൻ എന്നിവർ സംസാരിച്ചു.


കോലഞ്ചേരി കാവുങ്ങപറന്പിൽ സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി വി ജെ വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് അരുൺകുമാർ, ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, ജില്ലാ കമ്മിറ്റിയംഗം ഷിജി ശിവജി, ജിൻസ് ടി മുസ്തഫ, സി കെ വർഗീസ്, കെ വി ഏലിയാസ് എന്നിവർ സംസാരിച്ചു. തൈക്കാവിൽനിന്ന് അനുസ്മരണ റാലിയും നടന്നു.


കേരളത്തിലേത്‌ സ്‌പോൺസേഡ്‌ സർക്കാർ: പി രാജീവ്‌

കൊച്ചി

യുഡിഎഫ്‌ സർക്കാർ സ്‌പോൺസേഡാണെന്ന്‌ തെളിഞ്ഞതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശൻ മലപ്പുറത്തേക്ക്‌ ചാർട്ടേഡ്‌ വിമാനത്തിൽ പോയി. മുഖ്യമന്ത്രിയാകുന്നതിനുമുന്പ്‌ മംഗളൂരുവിലേക്ക്‌ പോയതും ചാർട്ടേഡ്‌ വിമാനത്തിലാണ്‌. പൊതുപ്രവർത്തകനെന്ന നിലയിൽ ആരാണ്‌ വിമാനം വിട്ടുനൽകിയതെന്ന്‌ പറയാനുള്ള പ്രാഥമിക ഉത്തരവാദിത്വമുണ്ട്‌. എന്നാൽ, ആര്‌ പണംമുടക്കിയെന്നും സ്‌പോൺസർ ചെയ്‌തെന്നും ആർക്കും അറിയില്ല. മുഖ്യമന്ത്രി അത്‌ പറഞ്ഞില്ല– രാജീവ്‌ പറഞ്ഞു. സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എം എം ലോറൻസ്‌ അനുസ്‌മരണവും ദേശാഭിമാനി പ്രചാരണാർഥം നടത്തിയ സെമിനാറും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കോർപറേറ്റുകളുടെയോ മുതലാളിമാരുടെയോ സ‍ൗജന്യം സ്വീകരിച്ചാണ്‌ പോകുന്നതെങ്കിൽ അവർക്ക്‌ ആനുകൂല്യം ഒന്നും ചെയ്‌തില്ലെങ്കിലും സംശയം ജനിപ്പിക്കും. ഇവിടെ മുഖ്യമന്ത്രി ചാർട്ടർ ചെയ്‌ത വിമാനത്തിൽ പോയി. വേറൊരാൾ കോടികളുടെ വണ്ടിയെടുത്ത്‌ സ്‌റ്റേറ്റ്‌ ബോർഡ്‌ വച്ച്‌ യാത്ര ചെയ്‌തു. ആഭ്യന്തരമന്ത്രിയുടെ യാത്രയെക്കുറിച്ചും ചില കാര്യങ്ങൾ പുറത്തുവന്നു. ഇതെല്ലാം ബോധപൂർവം ചെയ്യുന്നതാണ്‌. ചുരുങ്ങിയ മാസംകൊണ്ട്‌ ജനങ്ങൾക്കുവേണ്ടിയല്ല ഇ‍ൗ സർക്കാരെന്നും സ്‌പോൺസേഡാണെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. എന്നാൽ, വസ്‌തുതകൾ മാധ്യമങ്ങൾ മറച്ചുവയ്‌ക്കുന്നു. ഇത്രയും മാധ്യമ പരിലാളന വലതുപക്ഷത്തിന്‌ കിട്ടിയ കാലമില്ലെന്നും രാജീവ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home