ad
Deshabhimani

കേന്ദ്രം പറയുന്നതനുസരിച്ച്‌ യുഡിഎഫ്‌ കേരളത്തെ 
കൊണ്ടുപോകുന്നു: സി എസ്‌ സുജാത

Seminar

ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ 
 കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 12:29 AM | 1 min read

കൊച്ചി

കേന്ദ്രം പറയുന്നതനുസരിച്ച്‌ യുഡിഎഫ്‌ സർക്കാർ കേരളത്തെ കൊണ്ടുപോവുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. ‘ഹിന്ദുത്വ കോർപറേറ്റ്‌ അജൻഡയും മാധ്യമ പ്രതിരോധവും’ വിഷയത്തിൽ നടന്ന ദേശാഭിമാനി മാധ്യമ സെമിനാർ കാക്കനാട്‌ കമ്യൂണിറ്റി ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സി എസ്‌ സുജാത.


കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാൻ യുഡിഎഫ്‌ സർക്കാരിനാകുന്നില്ല. പ്രഖ്യാപിച്ചതൊന്നും നടപ്പാക്കാൻ യുഡിഎഫ്‌ സർക്കാരിന്‌ കഴിയുന്നില്ല. ബിജെപി–കോൺഗ്രസ്‌ ഡീൽ തുറന്നുകാണിക്കാൻ ദേശാഭിമാനി പത്രത്തിന്‌ മാത്രമാണ്‌ കഴിഞ്ഞത്‌. ഇന്ത്യയിലെ പ്രധാനപ്പെട്ട പത്രങ്ങളെ രാജ്യം ഭരിക്കുന്ന സർക്കാർ വിലയ്‌ക്ക്‌ വാങ്ങിക്കഴിഞ്ഞുവെന്നും സി എസ്‌ സുജാത ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home