ad
Deshabhimani

print edition വിദ്യാർഥിരാഷ്‌ട്രീയ നിരോധന ശ്രമം; പുറത്തായത്‌ ആർഎസ്‌എസ്‌ – യുഡിഎഫ്‌ 
ഗൂഢനീക്കം

Campus politics
വെബ് ഡെസ്ക്

Published on Sep 22, 2026, 12:30 AM | 1 min read

തിരുവനന്തപുരം: ​കേരള സർവകലാശാലയിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം വിലക്കാനുള്ള നീക്കം പുറത്തായതോടെ ഉരുണ്ടുകളിച്ച്‌ അധികൃതരും സിൻഡിക്കറ്റിലെ യുഡിഎഫ്‌ അംഗങ്ങളും. സംഘടനാ പ്രവർത്തനം വിലക്കാനുള്ള നീക്കമല്ല, കരട്‌ പെരുമാറ്റച്ചട്ടം പുറത്തായതാണ്‌ പ്രശ്‌നമെന്നാണ്‌ ഇവരുടെ നിലപാട്‌.


രേഖ തയ്യാറാക്കിയ സെക്ഷനുകളിലെ ഇടതുപക്ഷ സംഘടനക്കാരാണ്‌ ഇത്‌ ചോർത്തിയതെന്ന്‌ കരട്‌ പെരുമാറ്റച്ചട്ടം പരിഗണിക്കുന്ന സിൻഡിക്കറ്റ്‌ ഉപസമിതിയുടെ കൺവീനറും യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ അജയ്‌ ജ്യുവൽ കുര്യാക്കോസ്‌ ആരോപിച്ചു. സെക്ഷനിൽനിന്ന്‌ രേഖ ആദ്യം ഇ‍– മെയിൽ വഴി നൽകിയത്‌ കൺവീനർക്കാണ്‌. അദ്ദേഹം നിർദേശിച്ചശേഷമാണ്‌ മറ്റ്‌ സിൻഡിക്കറ്റ്‌ അംഗങ്ങൾക്കുപോലും രേഖ അയച്ചതെന്നാണ്‌ ഉദ്യോഗസ്ഥർ പറയുന്നത്‌.


അജയ്‌യുടെ അധിക്ഷേപ 
പരാമർശത്തിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്തെത്തി. സംഘപരിവാറിനായുള്ള ഗൂഢനീക്കം പൊതുസമൂഹം അറിഞ്ഞതിന്റെ ജാള്യമാണ്‌ ആരോപണത്തിനുപിന്നിലെന്ന്‌ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രതികരിച്ചു. പുറത്തുവന്നത്‌ ഒ‍ൗദ്യോഗിക രേഖയല്ല എന്നാണ്‌ വിസി മോഹനൻ കുന്നുമ്മലിന്റെ അവകാശവാദം. കരട്‌ പെരുമാറ്റച്ചട്ടം പരിഗണിക്കുന്ന സിൻഡിക്കറ്റ്‌ ഉപസമിതിയുടെ കൺവീനറിന്‌ സർവകലാശാലയുടെ ഒ‍ൗദ്യോഗിക സംവിധാനം വഴി ലഭിച്ച രേഖയാണ്‌ ഒ‍ൗദ്യോഗികമല്ലെന്ന്‌ വിസി പറയുന്നത്‌. വിശദമായ അഭിപ്രായ രൂപീകരണത്തിനുശേഷമേ പെരുമാറ്റച്ചട്ടത്തിന്‌ അന്തിമ രൂപം നൽകുവെന്നും വിസി പറയുന്നു.


കാന്പസ്‌ രാഷ്‌ട്രീയത്തിൽ അഭിപ്രായം സമാഹരിക്കാനാവശ്യപ്പെട്ട്‌ വിസിമാർക്ക്‌ ഗവർണർ കത്തയച്ചിരുന്നു. വിദ്യാർഥി സംഘടന പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവരിൽനിന്ന്‌ അഭിപ്രായം ആരായാനും നിർദേശിച്ചിരുന്നു. യുഡിഎഫ്‌– ബിജെപി അംഗങ്ങൾക്ക്‌ ഭൂരിപക്ഷമുള്ള സിൻഡിക്കറ്റുകൾ വഴി സംസ്ഥാനത്ത്‌ ഒന്നടങ്കം കാന്പസുകളിൽ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കാനുള്ള നീക്കമാണ്‌ അണിയറയിൽ നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home