പെരുമ്പാമ്പ് 4 കോഴികളെ വിഴുങ്ങി

പെണ്ണുക്കര വാളാപ്പുഴ തെങ്ങുമലയിൽ ശ്രീകുമാരിയുടെ വീടിനു സമീപമുള്ള കോഴിക്കൂട്ടിനുള്ളിൽ കണ്ടെത്തിയ പെരുമ്പാമ്പ്
ചെങ്ങന്നുർ
പെണ്ണുക്കര വാളാപ്പുഴ തെങ്ങുമലയിൽ പെരുമ്പാമ്പ് നാല് കോഴികളെ വിഴുങ്ങി. ശ്രീകുമാരിയുടെ കോഴികളെയാണ് വീടിന് സമീപമുള്ള കോഴിക്കൂട്ടില്‍നിന്ന് വിഴുങ്ങിയത്. തിങ്കൾ രാവിലെ 10നാണ് പെരുമ്പാമ്പിനെ കണ്ടത്. നാലു കോഴികളെ കൊന്ന പാമ്പ് രണ്ടെണ്ണത്തിനെ വിഴുങ്ങിയിരുന്നു. ഏഴടിയോളം നീളം വരുന്ന പാമ്പിനെ സ്‌നേക്ക് റെസ്‌ക്യൂവർ സാം പൂമല എത്തി പിടികൂടി വനംവകുപ്പിന് കൈമാറി.










0 comments