Deshabhimani

വന്യമൃഗഭീഷണിയിൽ കലഞ്ഞൂർ

ഉറക്കം നഷ്‌ടപ്പെട്ട്‌ നാട്ടുകാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2026, 12:05 AM | 1 min read


കലഞ്ഞൂർ

എലിക്കോട്, നിരത്തുപാറ പ്രദേശങ്ങൾ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. പെരുമ്പാമ്പ്, പന്നി, കേഴ, മ്ലാവ് തുടങ്ങി ഇഴജന്തുക്കൾ മുതൽ വന്യമൃഗങ്ങളായ പുലിയും കടുവയുമെല്ലാം ഇവിടെയുണ്ട്‌. പന്നിയുൾപ്പെടെ ഉള്ളവ കാർഷികവിള നശിപ്പിക്കുമ്പോൾ വന്യമൃഗങ്ങളായ കടുവയും പുലിയുമെല്ലാം വളർത്തുമൃഗങ്ങളെ കൊന്നുതിന്നും ജനങ്ങൾക്ക് ഭീഷണിയാകുന്നു. അടുത്ത കാലത്തായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കരിമ്പുലി ഇവിടെ സ്ഥിരതാമസമാണ്.

വളർത്തുമൃഗങ്ങളായ ആട്, പശു, കോഴി, നായ തുടങ്ങിയ വളർത്തുമൃഗങ്ങളാണ് ഇവയുടെ തീറ്റ. പുലി താവളമാക്കിയിരിക്കുന്ന പാറയും ആളുകൾ താമസിക്കുന്ന വീടും തമ്മിൽ 25 അടി ദൂരം മാത്രമാണുള്ളത്‌.


രക്ഷപെട്ടത് തലനാരിഴക്ക്

വളർത്തുമൃഗങ്ങളുടെ കരച്ചിൽ കേട്ടന്‌ രാത്രി വീടിന്‌ പുറത്തിറങ്ങിയത്‌. പുലിയിൽനിന്നും രക്ഷപെട്ടത് തലനാരിഴയ്‌ക്ക്. ആട്ടിൻകൂട്ടിലെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ ചോരയൊലിച്ച് നിലത്തുകിടക്കുന്ന ആടിനെ കണ്ടു. അതിനെ പിടിച്ച് നിവർത്തി നിർത്താൻ ശ്രമിക്കുന്നതിനിടെ തിരിഞ്ഞുനോക്കിയപ്പോൾ ഇരുട്ടിൽ മറഞ്ഞു നിൽക്കുന്ന കരിമ്പുലിയെയാണ് കണ്ടത്‌.

അഞ്ച് ആടിനെ പുലി കൊന്നു. ആദ്യമൊക്കെ ആടിനെ കാണാതായപ്പോൾ കള്ളൻമാർ കൊണ്ടുപോയെന്ന്‌ കരുതി. പിന്നീട് പുലിയെ നേരിൽക്കണ്ടപ്പോഴാണ്‌ വാസ്‌തവം ബോധ്യമായത്. വീടിന്റെ അടുത്തുനിന്ന് പുലിയെക്കണ്ട സ്ഥലത്തേക്ക് ഏകദേശം 25 മീറ്റർ ദൂരം മാത്രമേയുള്ളു. ഇപ്പോൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ്‌ പുലിയുടെ സഞ്ചാരം.

​

ഗോമതി

സുജാഭവൻ

എലിക്കോട്



പുറത്തിറങ്ങാനാത്ത അവസ്ഥ

ഞങ്ങളുടെ രണ്ട് വളർത്തുനായ്‌ക്കളെയാണ് അടുത്തിടെ പുലി പിടിച്ചു കൊണ്ടുപോയത്. രാത്രി എന്റെ വീട്ടുമുറ്റത്തു കൂടിയാണ് കരിമ്പുലി പോകുന്നത്. ഞാൻ കലഞ്ഞൂരിൽ സിമന്റ്‌ കൊണ്ടുപോകുന്ന ലോറിയിലെ ഡ്രൈവറാണ്. ദിവസവും പുലർച്ചെ നാലോടെ കലഞ്ഞൂരേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങും. കഴിഞ്ഞദിവസം അടുത്ത തോട്ടത്തിൽ ടാപ്പിങ്ങിന്‌ പോകാനിറങ്ങിയ അയൽവാസി നാലുമണിയോടെ ഫോണിൽ വിളിച്ച് വീടിന് പുറത്തിറങ്ങരുത്, സമീപത്ത് കരിമ്പുലി നിൽപ്പുണ്ടെന്ന്‌ പറഞ്ഞു. അന്ന്‌ നേരംവെളുത്താണ് പുറത്തിറങ്ങിയത്. വൈകിയാണ് ജോലിക്ക് പോലും പോയത്.

​വനംവകുപ്പുകാരെ വിവരമറിയിച്ചാൽ അവർ വന്നുനോക്കി മടങ്ങിപ്പോകും. അതാണ് പതിവ്. കള്ളിപ്പാറയോട് ചേർന്ന സ്വകാര്യതോട്ടങ്ങളിലെ കാട് വെട്ടിമാറ്റിയാൽ വന്യമൃഗശല്യം കുറേയൊക്കെ ഒഴിവാക്കാനാവും.


സുനീഷ്

കളിയ്ക്കൽ താഴേതിൽ

എലിക്കോട്‌






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home