പമ്പയെ മാലിന്യമുക്തമാക്കാൻ വളന്റിയർമാർ

പത്തനംതിട്ട
മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പാ നദിയെയും ശബരിമല തീർഥാടന കേന്ദ്രങ്ങളെയും മാലിന്യമുക്തമായി സംരക്ഷിക്കാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ എൻഎസ്എസ് വളന്റിയർമാരുടെ സേവനം വിപുലീകരിച്ചു. ജില്ലയിലെ നാഷണൽ സർവീസ് സ്‌കീം വളന്റിയർമാരെയാണ് ബോധവൽക്കരണത്തിന് രംഗത്തിറക്കിയിരിക്കുന്നത്.
പമ്പയിൽ വസ്ത്രങ്ങളും മറ്റ് തുണിമാലിന്യങ്ങളും ഉപേക്ഷിക്കുന്നത് തടയുക, നദിയുടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് തീർഥാടകർക്ക് ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രവർത്തനങ്ങളുടെ പ്രധാനലക്ഷ്യം. പത്ത് വളന്റിയർമാർ വീതമുള്ള പ്രത്യേക ബാച്ചുകളായാണ് പ്രവർത്തനം.
നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന സന്ദേശം തീർഥാടകരിലേക്ക് എത്തിക്കാൻ ബോധവൽക്കരണ ബോർഡുകൾക്ക് സമീപവും തിരക്കേറിയ സ്ഥലങ്ങളിലും വളന്റിയർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് തീർഥാടനം അവസാനിക്കുംവരെ പ്രവർത്തനങ്ങൾ തുടരും.









0 comments