ad
Deshabhimani

യുദ്ധവെറിക്കെതിരെ നാടെങ്ങും ജനരോഷം

Photo
വെബ് ഡെസ്ക്

Published on Mar 03, 2026, 12:05 AM | 1 min read

പത്തനംതിട്ട

ലോകത്തെയാകെ യുദ്ധത്തിലേക്ക്‌ തള്ളിവിടുന്ന അമേരിക്കന്‍ സാമ്രാജ്വത്വത്തിനെതിരെ ജനരോഷമിരന്പി. പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൂട്ടക്കൊല ചെയ്യുന്ന അമേരിക്കൻ– ഇസ്രയേൽ ക്രൂരതയ്‌ക്കെതിരെ സിപിഐ എം ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറുകണക്കിനു പേർ അണിനിരന്നു. ഇരുരാജ്യങ്ങളുടെയും ഭരണാധികാരികളായ ട്രംപിന്റെയും നെതന്യാഹുവിന്റെയും കോലം കത്തിച്ചു.

സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ ലോക രാഷ്‌ട്രീയരംഗത്തുണ്ടായ അനിശ്ചിതത്വത്തെ ഉപയോഗപ്പെടുത്തി ഏകലോകക്രമം സ്ഥാപിക്കാനാണ്‌ അമേരിക്കന്‍ ശ്രമം. ഇറാഖിലും ലിബിയയിലും ഭരണാധികാരികളെത്തന്നെ ഇല്ലാക്കഥയുണ്ടാക്കി കൊലപ്പെടുത്തി. വെനസ്വേലയിലെ ഭരണാധികാരിയെ തട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയെയും കൊലപ്പെടുത്തി. ഇസ്രയേലിനെ ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയില്‍ അമേരിക്കയ്‌ക്ക്‌ വഴങ്ങാത്തവരെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയണ്‌ ഇറാനെതിരെയും യുദ്ധം തുടങ്ങിയത്‌. നൂറ്റാണ്ടുകളായി കേരളവുമായി മികച്ച ബന്ധംപുലര്‍ത്തുന്ന ഗള്‍ഫ്‌ മേഖലയിലുണ്ടാകുന്ന യുദ്ധാന്തരീക്ഷം കേരളത്തിലെ ഓരോ കുടുംബത്തിലും ആശങ്ക ഉളവാക്കുന്നു. പത്തനംതിട്ടയിൽ ഏരിയ സെക്രട്ടറി എം വി സഞ്ജു ഉദ്ഘാടനം ചെയ്‌തു. അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. കോഴഞ്ചേരിയിൽ ഏരിയ സെക്രട്ടറി ടി വി സ്‌റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. കെ എം ഗോപി അധ്യക്ഷനായി. പെരുനാട്ടിൽ ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. അശോകൻ അധ്യക്ഷനായി. കൊടുമണ്ണിൽ ഏരിയ സെക്രട്ടറി അഡ്വ. ആർ ബി രാജീവ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. പ്രസന്നകുമാർ അധ്യക്ഷനായി. അടൂരിൽ ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് ഉദ്ഘാടനം ചെയ്‌തു. റോയി ഫിലിപ്പ് അധ്യക്ഷനായി. കോന്നിയിൽ ഏരിയ ആക്‌ടിങ് സെക്രട്ടറി പി എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്‌തു. വർഗീസ് ബേബി അധ്യക്ഷനായി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home