ad
Deshabhimani

ആശങ്കയായി പകർച്ചപ്പനി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 18, 2026, 12:05 AM | 1 min read

പത്തനംതിട്ട

ജില്ലയിൽ ആശങ്കയായി പകർച്ചപ്പനി വ്യാപനം. ബുധനാഴ്ച 505 പേരാണ്‌ പനി ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്‌. ഇൻഫ്ലുവൻസ ബാധിച്ച 15 പേരും ചികിത്സ തേടി.

ഒരാൾക്ക്‌ ഡെങ്കിപ്പനിയും നാലുപേർക്ക്‌ എലിപ്പനിയും സ്ഥിരീകരിച്ചു. പ്രതിദിനം ജില്ലയിൽ പകർച്ചവ്യാധികൾ സ്ഥിരീകരിക്കുന്നവരുടെ എണ്ണം പെരുകുന്നു. പനി, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസയടക്കമുള്ള രോഗങ്ങളാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌. പന്തളം തെക്കേക്കര, ചെന്ന‍ീർക്കര, കടമ്പനാട്‌, മല്ലപ്പള്ളി, കവിയൂർ, പ്രമാടം, മല്ലപ്പുഴശേരി, പന്തളം, വടശേരിക്കര, കൊറ്റനാട്‌, റാന്നി പഴവങ്ങാടി, ഏഴംകുളം, അടൂർ, ആനിക്കാട്‌ തുടങ്ങി വിവിധ തദ്ദേശസ്ഥാപന പരിധികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച പനി സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home