‘ ക്യാമറയും ഒപ്പം ചാടട്ടെ’

പത്തനംതിട്ട
മിന്നൽപ്രളയത്തിൽ ജീവനൊഴിച്ചെല്ലാം നഷ്‌ടമായവർക്ക് മുന്നിൽ റീൽസെടുത്തും ലൈവ് ദൃശ്യം പകർത്തിയും മന്ത്രിയും യുഡിഎഫ് എംഎൽഎമാരും. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി സി വിഷ്‌ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു എന്നിവരാണ് സമൂഹമാധ്യമങ്ങളിൽ ‘ലൈക്ക് ലാക്കാക്കി’ ഇറങ്ങിയത്. മന്ത്രി വിഷ്‌ണുനാഥാകട്ടെ ഗസ്‌റ്റ് ഹൗസുകളും സർക്കാർ ഓ-ഫീസുകളും കേന്ദ്രീകരിച്ചായിരുന്നു ‘രക്ഷാപ്രവർത്തനം’. ചാനലുകളെ കാണുന്പോഴോക്കെ കോസ്‌റ്റ്യൂം മാറുന്ന കാര്യത്തിലും യുഡിഎഫ് ജനപ്രതിനിധികൾക്ക് നിർബന്ധമുണ്ടായിരുന്നു.
ദുരിതബാധിതരെ രക്ഷിക്കാനിറക്കിയ വള്ളങ്ങളിലും ഡിങ്കികളിലും ചാനൽ സംഘങ്ങളുമായി എംഎൽഎമാർ കയറിക്കൂടിയതിനാൽ രക്ഷാപ്രവർത്തനത്തിന് വേറെ വള്ളങ്ങൾ എത്തിക്കേണ്ട സ്ഥിതിയായിരുന്നു. ആറന്മുള മല്ലപ്പുഴശേരിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ബോട്ടിൽ കാലുകുത്താനിടമില്ലാതെ വന്നതോടെ ജനങ്ങൾ രോഷാകുലരായ സംഭവമുണ്ടായി. രക്ഷാപ്രവർത്തന ബോട്ടിൽ മത്സ്യത്തൊഴിലാളികളായ രണ്ടുപേർക്ക് പുറമെ ചാനലുകാർ, കോൺഗ്രസ് നേതാക്കാൾ, പ്രവർത്തകർ തുടങ്ങി 15 മുതൽ 18 വരെ ആളുകളാണ് കയറുന്നത്. എന്നാൽ ഒരേസമയം രക്ഷപ്പെടുത്തുന്നത് രണ്ടോ മൂന്നോ പേരെ മാത്രവും.
മല്ലപ്പുഴശേരി കരിന്താളൂറിൽ വെള്ളത്തിൽ ചുറ്റപ്പെട്ട 18 കുടുംബങ്ങളെ രക്ഷിക്കാനെത്തിയ ബോട്ടിലുള്ളവരെ ഒടുവിൽ നാട്ടുകാർ ചേർന്ന് ഇറക്കിവിടുകയായിരുന്നു.
വെള്ളമിറങ്ങിയ ഇട്ടിയപ്പാറ ബസ് സ്‌റ്റാൻഡിലെത്തിയ പഴകുളം മധുവിന്റെ ‘പ്രകടനം’ ഓസ്‌കാർ പുരസ്‌കാരത്തിനാണോയെന്ന് തോന്നിപ്പോകും. വ്യാപാരികൾ കടകളിൽനിന്ന് വെള്ളവും ചെളിയും മാറ്റുന്നതുകണ്ട എംഎൽഎ, അവരിൽനിന്ന് ചൂലുവാങ്ങി ‘പണി’ തുടങ്ങിയതോടെ അനുയായികൾ ഫെയ്‌സ്‌ബുക്ക് ലൈവും തുടങ്ങി. ദൃശ്യങ്ങൾ ആവശ്യത്തിലധികമായതോടെ ചൂല് തിരികെ നൽകി എംഎൽഎ സ്ഥലംവിട്ടു. പഞ്ചായത്ത് ശുചീകരണ സംവിധാനത്തെയും ഹരിതകർമസേനയുമൊക്കെ മാറ്റിനിർത്തിയായിരുന്നു എംഎൽഎയുടെ ഗോഷ്‌ടി.
പിന്നാന്പുറം
തന്റേതല്ലാത്ത കാരണത്താൽ റീലെടുക്കാൻ മറന്ന മന്ത്രിക്ക് റീൽസെടുത്ത് നൽകാൻ ആളെ തേടുന്നു. പുനർ റീൽസുകാരെയും പരിഗണിക്കും.








0 comments