ad
Deshabhimani

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 20, 2026, 12:05 AM | 1 min read

കോന്നി

പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ്‌ അറസ്‌റ്റിൽ. അരുവാപ്പുലം കൊക്കാത്തോട് സ്വദേശി കാഞ്ഞിരംപാറ വീട്ടിൽ രഞ്ജുപ്രസാദ് (24) നെയാണ് തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കുടുംബവുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത ഇയാൾ കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയത്. കുട്ടിയുടെ മാതാപിതാക്കൾക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിവായത്. തുടർന്ന് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തണ്ണിത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. തണ്ണിത്തോട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി എസ് വിപിൻ, എസ് ഐ നെപ്പോളിയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home