ad
Deshabhimani

ഇടിമിന്നലിൽ വീടിന് നാശം

Photo
വെബ് ഡെസ്ക്

Published on May 01, 2026, 12:05 AM | 1 min read


അടൂർ

ഇടിമിന്നലിൽ വീടിന് കനത്ത നാശനഷ്ടം. മിത്രപുരം ഗാന്ധിനഗർ ഉന്നതിയിൽ ജോസഫ് ഡാനിയലിന്റെ വീടിനാണ് ഇടിമിന്നലിൽ നാശമുണ്ടായത്. വീടിന്റെ ഭിത്തികളിൽ വിള്ളൽ വീണു. വൈദ്യുതി ഉപകരണങ്ങൾ, വയറുകൾ എന്നിവ പൂർണമായും നശിച്ചു. കൂടാതെ വീടിന്റെ സമീപത്തു നിന്ന തെങ്ങ് പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30-നാണ് സംഭവം. മിന്നലുണ്ടാകുന്നതിന് മൂന്നു മിനുറ്റ് മുമ്പാണ് ജോസഫ് ഡാനിയൽ വീടിന് പുറത്തേക്ക് പോയത്. അടൂർ നഗരസഭ ചെയർ പേഴ്സൺ റീന ശാമുവേൽ, ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷൻ ജ്യോതി സുരേന്ദ്രൻ, വാർഡ് കൗൺസിലർമാരായ ബിജു ശാമുവൽ, കൗൺസിലർ മാരായ മിനി ശിവദാസൻ, ഗിരിജബിജു എന്നിവർ സ്ഥലം സന്ദർശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home