ad
Deshabhimani

തൊഴിലുറപ്പ് മസ്ട്രോളിൽ മാറ്റം

തൊഴിലുറപ്പ് തൊഴിലാളികൾ സൈറ്റിൽനിന്നും മടങ്ങുന്നതായി പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2025, 12:05 AM | 1 min read


അടൂർ

തൊഴിലുറപ്പ് മസ്ട്രോളിൽ മാറ്റം. ജോലിക്കിറങ്ങാനാവാതെ തൊഴിലുറപ്പ് തൊഴിലാളികൾ സൈറ്റുകളിൽനിന്നും മടങ്ങുന്നതായി പരാതി. ബ്ലോക്ക് പഞ്ചായത്തിൽനിന്നും മസ്ട്രോൾ പ്രിന്റെടുത്ത് മേറ്റൻമാർക്ക് നൽകിയായിരുന്നു തൊഴിലുറപ്പ് പ്രവൃത്തി ചെയ്‌തുവന്നത്. കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് മസ്ട്രോൾ നൽകുന്നത് ഓൺലൈനാക്കിയതാണ് തൊഴിലാളികൾക്ക് ജോലി നിഷേധിക്കാനിടയാക്കിയത്. സൈറ്റുകളിൽ മേറ്റന്മാർ എൻ എം എം എസ് ചെയ്താണ് തൊഴിലാളികൾക്ക് അറ്റൻഡൻസ് നൽകിയിരുന്നത്. മസ്ട്രോൾ ഓൺലൈനിൽ വരുന്നത് കാരണം എൻ എം എം എസ് ചെയ്യാൻ കഴിയാതെ വരുന്നതോടെ ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് അറ്റൻഡൻസ് നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. ജോലിക്കിറങ്ങാനാകാതെ തൊഴിലാളികൾ മടങ്ങിപ്പോകുന്ന അവസ്ഥയാണ്. സോഫ്റ്റ് വെയർ പ്രശ്‌നമാണെന്നാണ്‌ ഉദ്യോസ്ഥർ നൽകുന്ന വിശദീകരണം. മസ്ട്രോൾ ഉണ്ടായിട്ടും ജോലിക്കിറങ്ങാനാവാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. ചിലപ്പോൾ ചിലയിടങ്ങളിൽ എൻ എം എം എസ് ചെയ്യാൻ തടസവുമില്ല. ഏറത്ത് പഞ്ചായത്തിലെ മിക്ക വാർഡുകളിലും തൊഴിലിനിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് മാനുവൽ മസ്ട്രോൾ മാറ്റി ഈ മസ്ട്രോളാക്കി മാറ്റിയതോടെ ഉണ്ടായത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home