സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു, 
കുട്ടികളെ രക്ഷിച്ചു

The school bus sank into the mud

സ്കൂൾ ബസ് വെള്ളക്കെട്ടിനുസമീപം റോഡരികിലെ 
ചെളിയിൽ താഴ്ന്നനിലയിൽ

വെബ് ഡെസ്ക്

Published on Jul 16, 2025, 12:34 AM | 1 min read

തിരുവല്ല

വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് വെള്ളക്കെട്ടിന് സമീപത്ത് റോഡരികിലെ ചെളിയിൽ താഴ്ന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ആറടിയോളം വെള്ളമുള്ള വെള്ളക്കെട്ടിലേക്ക് സ്കൂൾ ബസ് മറിയുന്നത് ഒഴിവാക്കാനായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബസിനുള്ളിൽനിന്ന്‌ വിദ്യാർഥികളെ സുരക്ഷിതമായി പുറത്തിറക്കി. കാവുംഭാഗം–ചാത്തങ്കരി റോഡിൽ പെരിങ്ങര പഞ്ചായത്ത് ഓഫീസിനുസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. 25ഓളം വിദ്യാർഥികളുമായി ചാത്തങ്കരി ഭാഗത്തുനിന്നെത്തിയ തിരുവല്ല എസ് സി എസ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. കാവുംഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ മല്ലപ്പള്ളി - ചാത്തങ്കരി റൂട്ടിലോടുന്ന ചന്ദനാട്ട് എന്ന സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ചതുമൂലം ഇടതുവശത്തേക്ക് എടുത്ത സ്കൂൾ ബസിന്റെ മുൻചക്രം റോഡിന്റെ സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ പുതയുകയായിരുന്നു. അപകടത്തിനിടയാക്കിയ ബസ് ചാത്തങ്കരിയിൽ പോയി മടങ്ങി വരുംവഴി പഞ്ചായത്തംഗം റിക്കു മോനി വർഗീസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തടഞ്ഞിട്ടു. ബസിന്റെ അമിതവേഗം ചോദ്യംചെയ്ത പഞ്ചായത്തംഗം അടക്കമുള്ളവരോട് ജീവനക്കാർ തട്ടിക്കയറിയതോടെ രംഗം സംഘർഷഭരിതമായി. തുടർന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ മാത്തൻ ജോസഫ് അടക്കമുള്ളവരെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വൈകിട്ട്‌ ആറോടെ ജെസിബി എത്തിച്ച് ബസ് കരകയറ്റി കുട്ടികളുമായി യാത്രയായി.



deshabhimani section

Related News

View More
0 comments
Sort by

Home