ഗ്യാനേഷ്‌കുമാറിന്റെ രാജി
ലോയേഴ്‌സ് യൂണിയൻ പ്രതിഷേധിച്ചു

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് എഐഎൽയു ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനംചെയ്യുന്നു
പത്തനംതിട്ട
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ (എഐഎൽയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രതിഷേധ കൂട്ടായ്‌മയും ജനകീയ വിചാരണയും സംഘടിപ്പിച്ചു.
ഹെഡ് പോസ്‌റ്റ് ഓഫീസ് പടിയ്‌ക്കൽ സംഘടിപ്പിച്ച പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനം ചെയ്‌തു. എഐഎൽയു ജില്ലാ പ്രസിഡന്റ് ബി കെ ബിജു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം അഡ്വ. എസ് മനോജ്, ജില്ലാ സെക്രട്ടറി സി പ്രകാശ്, ട്രഷറർ ബിജോയ് വർഗീസ് കോശി, ആശ ചെറിയാൻ, നിഷാദ് തങ്കപ്പൻ, ദീപു പീതാംബരൻ, ആർ വിജയകുമാർ, കിരൺ രാജ്, സിറിൽ ടി ഈപ്പൻ, എൻ സി പ്രിനി, എം പ്രീജി, ബിജികുമാരി, പി എം സിനി, യു ആദർശ് എന്നിവർ സംസാരിച്ചു. അഡ്വ. എം എസ് മധുവിന്റെ നേതൃത്വത്തിൽ ഗ്യാനേഷ്‌കുമാറിനെ കുറ്റവിചാരണ ചെയ്യുന്ന പ്രതീകാത്മക പരിപാടിയും സംഘടിപ്പിച്ചു.









0 comments