ad
Deshabhimani

ഓണമുണ്ണാം സമൃദ്ധിയോടെ

Supplyco
avatar
ആർ ഹരീഷ്‌

Published on Aug 29, 2025, 12:05 AM | 1 min read



പത്തനംതിട്ട

സ‍ൗഹൃദവിപണിയുമായി സപ്ലൈകോ. പതിമൂന്നിനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും സബ്സിഡിയിതര സാധനങ്ങൾ മിതമായ നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ അഞ്ചുമുതൽ അമ്പത്‌ ശതമാനം വിലയിളവിലും നൽകിയാണ്‌ സപ്ലൈകോ ഓണത്തെ വരവേൽക്കുന്നത്‌. കൂടാതെ കിറ്റുകളും പുതുക്കിയ പ്രത്യേക നിരക്കിൽ നൽകുന്നു. 18 ഇനങ്ങളുള്ള 1,250 രൂപയുടെ സമൃദ്ധി കിറ്റ്‌ 1,000 രൂപയ്‌ക്ക്‌ നൽകും. മിനി സമൃദ്ധി കിറ്റിൽ 10 ഇനങ്ങളാണ്‌. 625 രൂപയുടെ ഇ‍ൗ കിറ്റ്‌ 500 രൂപയ്‌ക്ക്‌ ലഭിക്കും. ശബരി സിഗ്നേച്ചർ കിറ്റിലാകട്ടെ ഒമ്പത്‌ ഇനങ്ങളുണ്ട്‌. 229 രൂപയ്‌ക്ക്‌ ലഭിക്കും. ഇവയ്‌ക്കുപുറമെ 500 രൂപയുടെയും 1000 രൂപയുടെയും സമ്മാനക്കൂപ്പണുമുണ്ട്‌.

ജില്ലയിലെ 22 ഒ‍ൗട്ട്‌ലെറ്റുകളിലും പത്തനംതിട്ടയിലെ ഓണം ഫെയറിലുമാണ്‌ സാധനങ്ങൾ ലഭിക്കുക. വെളിച്ചെണ്ണ സബ്‌സിഡിയോടെ അര ലിറ്ററും സബ്‌സിഡിയില്ലാതെ അര ലിറ്ററും ചേർത്ത്‌ ഒരു കിലോയ്‌ക്ക്‌ 339 രൂപയ്‌ക്ക്‌ ലഭിക്കും. ചെറുപയർ, ഉഴുന്ന് എന്നിവ കിലോയ്‌ക്ക്‌ 90 രൂപയും പഞ്ചസാരയ്‌ക്ക്‌ 34.65 രൂപയുമാണ്‌. ജയ, കുറുവ, മട്ട അരിക്ക്‌ കിലോയ്‌ക്ക്‌ 33 രൂപ വീതം മാത്രമാണ്‌ വിലയുള്ളത്‌. പച്ചരിക്ക്‌ 29 രൂപയും കടലയ്‌ക്ക്‌ 65ഉം വൻപയറിന്‌ 70ഉം തുവര പരിപ്പിന് 93 രൂപയുമാണ്‌. ഓണക്കാലത്തെ എട്ട് കിലോ സബിസിഡി അരിക്കുപുറമെ കാർഡ് ഒന്നിന് 20 കിലോ അരി 25 രൂപ നിരക്കിലും ലഭിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home