Deshabhimani

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം

Photo
വെബ് ഡെസ്ക്

Published on Oct 22, 2025, 12:05 AM | 1 min read

പത്തനംതിട്ട

പട്ടികജാതി– വർഗ വികസന വകുപ്പുകളുടെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2025 ആഘോഷിച്ചു. ജില്ലാതല സമ്മേളനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ഗോപി ഉദ്‌ഘാടനം ചെയ്‌തു. റാന്നി പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ പ്രകാശ്, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്‌ റൂബി കോശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എസ്‌ സുജ, ക്ഷേമകാര്യ സ്ഥിരംസമിതി കോമളം അനിരുദ്ധൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജേക്കബ് സ്‌റ്റീഫൻ, ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ അന്നമ്മ തോമസ്, ഷിജി മോഹൻ, എം എസ്‌ സുജ, ജില്ലാ ഉപദേശകസമിതിയംഗം എൻ രവി, വിജിലൻസ് ആൻഡ് മോണിറ്ററിങ്‌ കമ്മിറ്റിയംഗം മന്ദിരം രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്‌ ഫൈസൽ, ജില്ലാ പട്ടികജാതി വികസന ഓഫീസർ എം അജിമോൻ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എം എസ്‌ നജീം, റാന്നി ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസർ ബോബി മാത്യൂസ് എന്നിവർ പങ്കെടുത്തു. പട്ടികജാതി അതിക്രമ നിരോധന നിയമം എന്ന വിഷയത്തിൽ അഡ്വ. എൻ രവീന്ദ്രൻ (റിട്ട. ജില്ലാ പട്ടികജാതി വികസന ഓഫീസർ), സാമ്പത്തിക സാക്ഷരത എന്ന വിഷയത്തിൽ ഡോ. അലക്‌സാണ്ടർ കോശി എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകി.

​





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home