ad
Deshabhimani

പരീക്ഷ ക്രമക്കേട്

എസ്എഫ്ഐ രാപ്പകൽ സമരം തുടങ്ങി

Photo

എസ്‌എഫ്‌ഐ രാപ്പകൽ സമരം സംസ്ഥാന സെക്രട്ടറിയറ്റംഗം ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 11, 2026, 12:05 AM | 1 min read


പത്തനംതിട്ട

നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മറ്റി നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസിനുമുമ്പിലാണ് സമരം നടക്കുന്നത്.

രാപ്പകൽ സമരം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം കിരൺ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനന്ദു മധു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി അപർണ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് അഭിജിത്ത്, ഷാരീഫ് സലിം തുടങ്ങിയവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home