തെരുവുനായ കുറുകെ ചാടി
സ്‌കൂട്ടറിൽനിന്ന് വീണ് പിതാവിനും 3 വയസ്സുകാരനും പരിക്ക്

പോരൂർ താളിയംകുണ്ടിൽ തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ ഇട്ടേപാടൻ അനീസും മകൻ ഐമനും ആശുപത്രിയിൽ ചികിത്സയിൽ
വണ്ടൂർ
പോരൂർ താളിയംകുണ്ടിൽ തെരുവുനായ കുറുകെ ചാടിയതോടെ സ്കൂട്ടറിൽനിന്ന് വീണ് പിതാവിനും മൂന്ന് വയസ്സുകാരനായ മകനും പരിക്ക്. ഇട്ടേപാടൻ അനീസ്, മകൻ ഐമൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താളിയംകുണ്ടിൽ ബുധനാഴ്ച രാവിലെയാണ് അപകടം. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടയിലാണ് സംഭവം. പെട്ടെന്ന് റോഡിലേക്ക് ചാടിയ തെരുവുനായക്കൂട്ടത്തെ കണ്ട് നിയന്ത്രണംവിട്ട് സ്കൂട്ടറിൽനിന്ന് അനീസും ഐമനും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു.










0 comments