കെഎസ്‌ആർടിസിയിലെ ഗ്യാരന്റി
സൗജന്യം 27 ബസുകളില്‍മാത്രം

പി അഭിഷേക്
Published on Jun 11, 2026, 01:02 AM | 1 min read
മലപ്പുറം
യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്ന് കൊട്ടിഘോഷിച്ച സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര സാധ്യമാവുക ജില്ലയിലെ 27 കെഎസ്ആര്‍ടിസി ബസുകളില്‍. ഓര്‍ഡിനറികളില്‍മാത്രം സൗജന്യം മതിയെന്ന തീരുമാനമാണ് ഭൂരിഭാഗം സര്‍വീസുകളെയും മാറ്റിനിര്‍ത്തിയത്. ജില്ലയില്‍ മലപ്പുറം, നിലമ്പൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ ഡിപ്പോകളിലായി 132 ബസുകളാണുള്ളത്. മലപ്പുറം –34, നിലമ്പൂര്‍ –35, പൊന്നാനി –28, പെരിന്തല്‍മണ്ണ –35 എന്നിങ്ങനെയാണിത്. ഇതില്‍ 27 എണ്ണംമാത്രമാണ് സൗജന്യയാത്ര അനുവദിക്കുന്ന ഓര്‍ഡിനറി ബസുകള്‍ (മലപ്പുറം –8, നിലമ്പൂര്‍ –5, പൊന്നാനി –11, പെരിന്തല്‍മണ്ണ –3). ആകെ ബസുകളുടെ 20 ശതമാനംമാത്രമാണിത്. ഗ്രാമവണ്ടികളും ഇതില്‍ ഉള്‍പ്പെടും. വെള്ളനിറത്തില്‍ നീലവരകളുള്ള ഓര്‍ഡിനറി ബസുകളില്‍ പകുതിയിലധികവും ജില്ലയില്‍ ടൗണ്‍ ടു ടൗണ്‍ (ടിടി) സര്‍വീസാണ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് കൂടുതലും സ്റ്റോപ്പ് കുറവുമുള്ള ഇത്തരം ബസുകളില്‍ സൗജന്യം അനുവദിക്കില്ല. അറ്റകുറ്റപ്പണിയും കളക്ഷന്‍ കുറവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ എല്ലാ ബസുകളും ദിവസവും സര്‍വീസ് നടത്താറില്ല. മലപ്പുറം ഡിപ്പോയില്‍നിന്ന് പാലക്കാട് – കോഴിക്കോട് റൂട്ടില്‍ സര്‍വീസുള്ള ബസുകളെല്ലാം ടിടി വിഭാഗത്തിലാണ്. കലക്ടറേറ്റില്‍നിന്ന് വൈകിട്ട് എടുക്കുന്ന വേങ്ങരവഴി കോഴിക്കോടേക്കുള്ള ബസും ടിടിയാണ്. പൊന്നാനി ഡിപ്പോയില്‍നിന്ന് കോഴിക്കോട് – ഗുരുവായൂര്‍ റൂട്ടിലും നിലമ്പൂര്‍ ഡിപ്പോയില്‍നിന്ന് വഴിക്കടവ് – കോഴിക്കോട് റൂട്ടിലും ടിടി സര്‍വീസാണ്. പെരിന്തല്‍മണ്ണ ഡിപ്പോയിലും ഭൂരിഭാഗവും പാലക്കാട് – കോഴിക്കോട് റൂട്ടിലെ ടിടി ബസുകളാണ്. ഇവയിലൊന്നും സൗജന്യയാത്ര സാധിക്കില്ല. ആനുകൂല്യം ലഭിക്കുന്ന ബസുകളില്‍ കൂടുതലും പൊന്നാനി – തിരൂര്‍, മഞ്ചേരി – തിരൂര്‍ റൂട്ടില്‍മാത്രമാണ്.










0 comments