പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം യുവാവ് അറസ്റ്റിൽ

പന്തളം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ യുവാവ് പിടിയിൽ.
പന്തളം തെക്കേക്കര മന്നം നഗർ എന്ന സ്ഥലത്ത് ശ്രുതി നിലയം വീട്ടിൽ അനുകൃഷ്ണൻ (33) എന്നയാളെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടിയുടെ ബന്ധുവിന്റെ പരാതിയിൽ കേസെടുത്ത പന്തളം പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പന്തളം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, സബ് ഇൻസ്പെക്ടർ വിഷ്ണു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജയകുമാർ, പൊലീസ് ഉദ്യോഗസ്ഥനായ ശരത്ത് എസ് പിള്ള എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.









0 comments