Deshabhimani

സെന്റ് തോമസ് കോളേജിൽ ശാസ്ത്രപ്രഭാഷണ പരമ്പര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2026, 12:05 AM | 1 min read

കോഴഞ്ചേരി

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ജവഹർലാൽ നെഹ്റു ശാസ്‌ത്ര പ്രഭാഷണപരന്പര 2026 ഒക്ടോബർ ഒന്നിന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നടക്കും. പകൽ 11ന് കോളേജിൽ നടക്കുന്ന പരിപാടി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി ഉദ്ഘാടനം ചെയ്യും. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് കെ അലക്‌സ്‌ അധ്യക്ഷനാകും.

കോട്ടയം ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ് ഡയറക്‌ടറും തിരുവനന്തപുരം ചീഫ് സയന്റിസ്റ്റുമായ ഡോ. സി എച്ച്‌ സുരേഷ് പ്രഭാഷണം നടത്തും. ‘ശാസ്ത്രീയകൗതുകം ഉണർത്തുകയും ശാസ്ത്രീയമനോഭാവം വളർത്തുകയും ചെയ്യുക’ എന്നതാണ് പരിപാടിയുടെ പ്രമേയം. ശാസ്ത്രത്തെ പാഠപുസ്തകങ്ങളിലെ അറിവിൽ മാത്രം പരിമിതപ്പെടുത്താതെ ചുറ്റുപാടുകളെയും ദൈനംദിന ജീവിതത്തെയും ശാസ്ത്രീയമായി നിരീക്ഷിക്കാനും ചോദ്യങ്ങളിലൂടെ അറിവുതേടാനും വിദ്യാർഥികളെയും പൊതുസമൂഹത്തെയും പ്രോത്സാഹിപ്പിക്കുകയാണ് പ്രഭാഷണപരമ്പരയുടെ ലക്ഷ്യം. വിദ്യാർഥികൾ, അധ്യാപകർ, ശാസ്ത്രതൽപരർ എന്നിവർക്കൊപ്പം ശാസ്ത്രത്തിലും യുക്തിചിന്തയിലും താൽപര്യമുള്ള പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സെന്റ് തോമസ് കോളേജ് ഭൗതികശാസ്ത്ര വിഭാഗവും ചേർന്നാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home