ad
Deshabhimani

അമ്പമ്പോ... വമ്പൻ തന്നെ

Photo
വെബ് ഡെസ്ക്

Published on Oct 30, 2025, 12:05 AM | 1 min read

പത്തനംതിട്ട

അന്ധനായ അധ്യാപകൻ ക്ലാസെടുക്കവേ അദ്ദേഹമറിയാതെ കുട്ടികൾ ക്ലാസിൽ കയറിയതും അതിന്റെ ദൃശ്യം പ്രചരിപ്പിച്ചതും വലിയ വിവാദമായിരുന്നു. രണ്ടുവർഷം മുമ്പ്‌ പുറത്തുവന്ന ആ വാർത്ത നവനീതിനെ വേദനിപ്പിച്ചു. അതിൽ നിന്നാണ്‌ "റോബോട്ട്‌' ജനിക്കുന്നത്‌.

കാഴ്ചപരിമിതിയുള്ള അധ്യാപകർക്കൊപ്പം ക്ലാസിൽ ചുറ്റിനടക്കും ഇ‍ൗ റോബോട്ട്‌ കുട്ടൻ. അനുമതിയില്ലാതെ ആരെങ്കിലും പുറത്തുപോയാലോ അകത്തുകയറിയാലോ അതും അറിയിക്കും. ക്ലാസിൽ മൊബൈൽ ഉപയോഗിച്ചാൽ അക്കാര്യവും ഇ‍ൗ റോബോട്ട്‌ അധ്യാപകനെ അറിയിക്കുകയും അധ്യാപകന്‌ യഥേഷ്‌ടം ക്ലാസിൽ നടക്കാനുള്ള തടസങ്ങൾ മുൻകൂട്ടി പറഞ്ഞുകൊടുക്കുകയും ചെയ്യും.

അൾട്രാസോണിക്‌ മോഷൻ, ഐആർ സെൻസേഴ്‌സ്‌ എന്നിവയും വെബ്‌ക്യാമും അടക്കമുപയോഗിച്ചാണ്‌ നിർമാണം. എച്ച്‌എസ്‌എസ്‌ റോബോട്ടിക്സ്‌ വിഭാഗത്തിലാണ്‌ തട്ടയിൽ എൻഎസ്‌എസിലെ എ നവനീത്‌ കൃഷ്‌ണ മത്സരിച്ചത്‌. റോബോട്ടിനെ നിർമിക്കാൻ മൂന്നുമണിക്കൂർ സമയമാണനുവദിച്ചത്‌. അതിർത്തി സുരക്ഷയ്ക്കും തന്റെ റോബോട്ട്‌ ബെസ്റ്റാണെന്ന്‌ നവനീത്‌ പറയുന്നു. യൂട്യൂബും ചാറ്റ്‌ ജിപിടിയുമാണ്‌ റോബോട്ടിക്സിൽ നവനീതിന്റെ ഗുരുക്കൻമാർ.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home