നാളെ പ്രവേശനോത്സവം
വീണ്ടും സ്കൂളിലേക്ക്

പത്തനംതിട്ട
രണ്ടുമാസത്തെ വേനലവധി പൂർത്തിയാക്കി ജില്ലയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. ജില്ലാതല പ്രവേശനോത്സവം തിങ്കൾ രാവിലെ പത്തിന് ആറന്മുള വിഎച്ച്‌എസ്‌എസിൽ അബിൻ വർക്കി എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
ഇതിനൊപ്പം മുഴുവൻ സ്കൂളുകളിലും സ്കൂൾതല പ്രവേശനോത്സവവും നടക്കും. പ്രീപ്രൈമറി, ഒന്നാം ക്ലാസുകളിലേക്ക് പ്രവേശനം നേടിയവരെ സ്വീകരിച്ചാണ് പരിപാടികൾ തുടങ്ങുക. സ്കൂൾ തുറക്കലിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ പലയിടത്തും ഭാഗികം മാത്രമാണ്. സർക്കാർ, എയ്‌ഡഡ് ഉൾപ്പെടെ ജില്ലയിലെ 681ലധികം സ്‌കൂളുകളിൽ പകുതിയിൽ താഴെ എണ്ണത്തിനു മാത്രമേ ഇതുവരെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കേണ്ട ശുചീകരണവും അപൂർണമാണ്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ തിങ്കളാഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ ഇത് സാധ്യമാകില്ലെന്ന് അധ്യാപകർ തന്നെ പറയുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം പാഠപുസ്തക അച്ചടി പൂർത്തിയാക്കാനായിട്ടില്ല. കഴിഞ്ഞ അധ്യയനവർഷം എൽഡിഎഫ് സർക്കാർ എത്തിച്ച പുസ്തകങ്ങൾ മാത്രമാണ് വിതരണത്തിനുള്ളത്.









0 comments