ad
Deshabhimani

ഉത്സവഛായയിൽ അക്ഷരമുറ്റങ്ങൾ

അറവിൻ ലോകത്ത്‌ പിച്ചവച്ച്‌ അവർ

Photo
avatar
സ്വന്തം ലേഖകൻ

Published on Jun 02, 2026, 12:05 AM | 1 min read

പത്തനംതിട്ട

വർണതൊപ്പികളണിഞ്ഞ് വഞ്ചിപ്പാട്ടിന്റെ അകന്പടിയിൽ അവർ അക്ഷരമുറ്റത്ത്‌ പിച്ചവച്ചു. അത്ഭുതവും പരിഭ്രമവും ചിരിയും കരച്ചിലുമൊക്കെയായി ആ മുഖങ്ങളിൽ വിടർന്നത്‌ നവരസഭാവങ്ങൾ. ആറന്മുള ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ജില്ലാതല പ്രവേശനോത്സവവേദി കൈയടക്കിയ കുരുന്നുകളെ മധുരവും സമ്മാനപൊതികളും നൽകിയാണ്‌ വരവേറ്റത്. പ്രവേശനോത്സവ ഗാനത്തോടെയായിരുന്നു പരിപാടിക്ക്‌ തുടക്കം. അബിൻ വർക്കി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീനാമ്മ റോയ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ അനീഷ് വരിക്കണ്ണാമല, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത സജി ഭാസ്‌കർ, മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെന്നി കുഴിക്കാല, അംഗം അനീഷ് ശിവൻ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്‌ട്‌ കോ–ഓർഡിനേറ്റർ റെനി ആന്റണി, ഡിഇഒ അമ്പിളി ഭാസ്‌കർ, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ മനു മാത്യു, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ. എസ്‌ സുജമോൾ, ഡോ. കെ എം അഞ്‌ജു, ഡയറ്റ് ഫാക്കൽറ്റി എസ്‌ നിമ്മി, കോഴഞ്ചേരി ബ്ലോക്ക്‌ പ്രൊജക്‌ട്‌ കോ ഓർഡിനേറ്റർ ദീപു കൃഷ്‌ണ, പ്രിൻസിപ്പൽ എ ആർ ഇന്ദു, പ്രഥമാധ്യാപിക എം ഗീത, പിടിഎ പ്രസിഡന്റ്‌ വിനോദ് ബാബു, എസ്എംസി ചെയർമാൻ മനോജ്‌കുമാർ എന്നിവർ സംസാരിച്ചു. സൈബർ സുരക്ഷാ പ്രതിജ്ഞയും എടുത്താണ്‌ കുട്ടികൾ പിരിഞ്ഞത്‌. സർക്കാർ, എയ്‌ഡഡുകളിലായി 681 സകൂളുകളിലായിരുന്നു പ്രവേശനോത്സവം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home