സ്കോളർഷിപ്പ്, കർഷക പുരസ്കാരം വിതരണം ചെയ്തു

പത്തനംതിട്ട
വള്ളിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, കർഷക പുരസ്കാരം, ഇൻസെന്റീവ്, ലാഭവിഹിത വിതരണചടങ്ങ് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ ബാങ്ക് അംഗങ്ങളുടെ മക്കളായ 58 വിദ്യാർഥികൾ സ്കോളർഷിപ്പ് ഏറ്റുവാങ്ങി. മികച്ച പ്രവർത്തനം കാഴ്‌ചവച്ച അഞ്ച് കർഷകർ, 2024 സെപ്തംബർ മുതൽ 2025 ജൂലൈ വരെ കൃത്യമായി വായ്‌പ അടച്ചുതീർത്ത സഹകരണ ഗ്രൂപ്പുകൾക്കുള്ള ഇൻസെന്റീവ് 2023 – 24 വർഷത്തെ അംഗങ്ങൾക്കുള്ള ലാഭവിഹിത വിതരണം എന്നിവയാണ് നടന്നത്. ബാങ്ക് പ്രസിഡന്റ് പി ആർ രാജൻ അധ്യക്ഷായി. കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ് ജി സ്കോളർഷിപ്പും പത്തനംതിട്ട സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എസ് ബിന്ദു ഇൻസെന്റീവും ലാഭവിഹിതം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായരും വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ ആർ പ്രമോദ്, പ്രസന്ന രാജൻ, ബാങ്ക് സെക്രട്ടറി പി ജി ഗോപകുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് ചന്ദ്രമതി യശോധരൻ, ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവരും സംസാരിച്ചു.









0 comments