‘സർഗോത്സവ് 2026’
അടൂർ ഏരിയയ്‌ക്ക് ഓവറോൾ കിരീടം

കേരള എൻജിഒ യൂണിയൻ ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ അടൂർ ഏരിയ ടീം ജയചന്ദ്രൻ കടന്പനാടിനും യൂണിയൻ നേതാക്കൾക്കുമൊപ്പം
പത്തനംതിട്ട
സിവിൽ സർവീസിനെയും ജീവനക്കാരുടെ അവകാശങ്ങളെയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സർഗോത്സവ് 2026’ കലോത്സവത്തിൽ അടൂർ ഏരിയയ്‌ക്ക് ഓവറോൾ കിരീടം. മല്ലപ്പള്ളി ഏരിയയ്‌ക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം തിരുവല്ല ഏരിയയ്‌ക്കും. പത്തനംതിട്ട ടൗൺ ഏരിയയിലെ എസ് സജിനാണ് കലാപ്രതിഭ.
തിരുവല്ല ഏരിയയിലെ ദീപ രവീന്ദ്രൻ കലാതിലകമായി. ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടിയ ഏരിയ: തിരുവാതിര– മല്ലപ്പള്ളി, ഒപ്പന– അടൂർ, നാടൻപാട്ട്– മല്ലപ്പള്ളി. പത്തനംതിട്ട മാർത്തോമ ഹൈസ്‌കൂളിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ്‌കുമാർ കലോത്സവം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ഒ ടി ദിപിൻദാസ്, പ്രോഗ്രസീവ് ആർട്സ് ജില്ലാ കൺവീനർ കെ രവിചന്ദ്രൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഫോക്‌ലൈഫ് അക്കാദമി ഡയറക്‌ടർ ജയചന്ദ്രൻ കടമ്പനാട് സമ്മാനം നൽകി. എസ് ലക്ഷ്‌മിദേവി, മാത്യു എം അലക്‌സ്, എൽ അഞ്‌ജുഎന്നിവർ സംസാരിച്ചു.










0 comments