ad
Deshabhimani

ശബരിമല തീര്‍ഥാടനം: യോഗം ചേർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2026, 12:05 AM | 1 min read

പമ്പ

​ശബരിമല മണ്ഡലകാല തീർഥാടനത്തിന്‌ മുന്നോടിയായി പമ്പയിൽ അവലോകന യോഗം ചേർന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

പമ്പ ഹില്‍ടോപ്പ് മുതല്‍ പാണ്ടിത്താവളം വരെയുള്ള രണ്ട് കിലോമീറ്റര്‍ റോപ്പ് വേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായും മന്ത്രി അറിയിച്ചു. എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ട പദ്ധതി തീർഥാടകർക്ക്‌ ഏറെ ഗുണകരമാകുന്നതാണ്‌.

തീര്‍ഥാടനമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് എംഎല്‍എമാരെയും ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അടക്കം യോഗത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home