Deshabhimani

കാളകളെ മോഷ്‌ടിച്ച്‌ ചന്തയിൽ വിറ്റ്‌ കോൺഗ്രസ്‌ നേതാവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2026, 12:05 AM | 1 min read

പുറമറ്റം

പുറമറ്റത്ത് അയൽവാസിയുടെ കാളകളെ മോഷ്‌ടിച്ച്‌ ചന്തയിൽ വിറ്റ്‌ കോൺഗ്രസ്‌ നേതാവ്‌. കേസ്‌ ഒത്തുതീർപ്പാക്കി സഹായിച്ച്‌ പൊലീസ്‌. പുറമറ്റം സ്വദേശിയും കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റുമായ രാജു വടക്കന്തല എന്ന ജോൺ ചാക്കോയാണ്‌ ഇ‍ൗ മാസം നാലിന്‌ അയൽവാസിയുടെ പറന്പിൽ കെട്ടിയിരുന്ന കാളകളെ കടത്തിക്കൊണ്ടുപോയത്‌. ഇവയെ വണ്ടിയിൽ കയറ്റി മുണ്ടക്കയം ചന്തയിലെത്തിച്ച് വിറ്റു.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം തെളിവുകളോടെ ഉടമ കോയിപ്രം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ചോദ്യംചെയ്യലിൽ ജോൺ ചാക്കോ കുറ്റം സമ്മതിച്ചു. കോൺഗ്രസിന്റെ ഉന്നതനേതാക്കൾ പൊലീസിൽ സമ്മർദം ചെലുത്തി കേസ് രജിസ്റ്റർ ചെയ്യിക്കാതെ നഷ്‌ടപരിഹാരം ഈടാക്കി ഒത്തുതീർപ്പാക്കി. വ്യക്തമായ തെളിവുണ്ടായിട്ടും രാഷ്ട്രീയ സമ്മർദത്തിനുവഴങ്ങി പ്രതിക്കെതിരെ പൊലീസ്‌ കേസ് എടുക്കാതിരിക്കുകയായിരുന്നു.

Highlights: കേസ്‌ ഒത്തുതീർപ്പാക്കി പൊലീസ്‌




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home