ad
Deshabhimani

ആറ്റിൽ ചാടിയ മധ്യവയസ്കനെ യുവാക്കൾ രക്ഷപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2026, 12:05 AM | 1 min read

പന്തളം

പന്തളം വലിയ പാലത്തിൽ നിന്ന് അച്ചൻകോവിൽ ആറ്റിലേക്ക് ചാടിയ മധ്യവയസ്കനെ സമീപവാസികളായ യുവാക്കൾ ആറ്റിൽ ചാടി രക്ഷപ്പെടുത്തി. ചൊവ്വ പകൽ 11ഓടെ ആണ് കുരമ്പാല സ്വദേശിയായ മധ്യവയസ്കൻ അച്ചൻകോവിൽ ആറ്റിലേക്ക് ചാടിയത്. സംഭവം അറിഞ്ഞ കൈപ്പുഴ സ്വദേശികളായ വിഷ്ണു ഭവനിൽ വിഷ്ണു, കഴുകോട്ടുക്കൽ വിനീഷ്, മേലേടത്ത് അമിത ശങ്കർ എന്നിവർ ആറ്റിൽ ചാടി നീന്തി ഇയാളെ പിടിച്ച് വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home