ad
Deshabhimani

ദേശീയ അംഗീകാരം നേടി അടൂർ ലൈഫ് ലൈൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2026, 12:05 AM | 1 min read

പത്തനംതിട്ട

എൻഎബിഎച്ചിന്റെ ആറാമത് എഡീഷൻ അക്രഡിറ്റേഷൻ നേടി അടൂർ ലൈഫ് ലൈൻ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി. രോഗീകേന്ദ്രീകൃത ആരോഗ്യപരിചരണം, രോഗീസുരക്ഷ, ധാർമികമായ ചികിത്സാരീതികൾ, അന്തർദേശീയ നിലവാരത്തിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ, അണുബാധ നിയന്ത്രണം, സുരക്ഷിത ക്ലിനിക്കൽ സംവിധാനങ്ങൾ തുടങ്ങിയവയിൽ ആശുപത്രി കൈവരിച്ച മികവിനാണ്‌ ദേശീയ അംഗീകാരം ലഭിച്ചത്​. പ്രഖ്യാപന സമ്മേളനം ഞായറാഴ്‌ച ആശുപത്രിയിൽ നടക്കും. പകൽ 11ന്​ കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ് പ്രഭാഷണം നടത്തും. 12ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എൻഎബിഎച്ച്​ അംഗീകാരം പ്രഖ്യാപിക്കും. ആശുപത്രി ചെയർമാൻ ഡോ. എസ് പാപ്പച്ചൻ അധ്യക്ഷനാകും.

വാർത്താസമ്മേളനത്തിൽ സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, ഡയറക്‌ടർ നഴ്സിങ്‌ സർവീസസ്, ക്വാളിറ്റി ആന്‍ഡ്‌ അക്രഡിറ്റേഷൻ വിജയലക്ഷ്‌മി അച്യുതൻനായർ, പിആർഒ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home