ad
Deshabhimani

രാഖി സാവിത്രിക്ക്‌ നാടിന്റെ യാത്രാമൊഴി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2025, 12:05 AM | 1 min read

പത്തനംതിട്ട

ഡോക്യുമെന്ററി സംവിധായികയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ കടമ്പനാട് കാട്ടുവിള പുത്തന്‍വീട്ടില്‍ രാഖി സാവിത്രിക്ക്‌ നാടിന്റെ യാത്രാമൊഴി. അർബുദ ബാധിതയായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മരണം. ശനി രാവിലെ കടമ്പനാട് ഗണേശവിലാസത്തെ വസതിയില്‍ മൃതദേഹം സംസ്കരിച്ചു.

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജയചന്ദ്രന്‍ കടമ്പനാടാണ് ഭര്‍ത്താവ്. സി–ഡിറ്റിനുവേണ്ടി തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഡോക്യുമെന്ററികളിലൂടെ രാഖി ജനശ്രദ്ധ നേടിയിരുന്നു. കോവിഡാനന്തരം തിരുവനന്തപുരം പാളയം പബ്ലിക്ക് ലൈബ്രറിയില്‍ രാഖിയും ഭര്‍ത്താവും ചേര്‍ന്ന് 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന സുഭിക്ഷ അടുക്കള നടത്തിയിരുന്നു. അസുഖത്തെ വകവയ്ക്കാതെ അടുത്തിടെ വരെയും സാംസ്‌കാരിക വേദികളില്‍ സജീവമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home