കാലവർഷമെത്തുന്നു
ശുചീകരണം പാതിവഴിയിൽ

പത്തനംതിട്ട മാർക്കറ്റിൽ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യം
സ്വന്തം ലേഖിക
Published on May 12, 2026, 12:05 AM | 1 min read
പത്തനംതിട്ട
കാലവർഷം കേരളത്തിലെത്താൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ മഴക്കാലപൂർവ ശുചീകരണവും പകർച്ചപ്പനിക്കെതിരായ മുന്നൊരുക്കങ്ങളും താളംതെറ്റുന്നു. യുഡിഎഫ് ഭരിക്കുന്ന ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാലപൂർവ ശുചീകരണം ഇഴയുകയാണ്. സർക്കാർ അധികാരമേൽക്കാത്തതിനാൽ ഒൗദ്യോഗിക നടപടികളുടെ വേഗവും കുറഞ്ഞു.
ആരോഗ്യ, തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് സംസ്ഥാനത്ത് മഴക്കാലപൂർവ ശുചീകരണത്തിനും തുടർനടപടികൾക്കും നേതൃത്വം നൽകുന്നത്. എന്നാൽ വകുപ്പ് ചുമതല ഏറ്റെടുക്കാൻ മന്ത്രിമാരില്ലാത്തതും പ്രതിസന്ധിയാകുകയാണ്. ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനാനേതാക്കളുടെ ആവശ്യപ്രകാരമുള്ള അനാവശ്യ സ്ഥലംമാറ്റവും സുഗമമായ പ്രവർത്തനത്തെ ബാധിച്ചുതുടങ്ങി. മെയ് അവസാനത്തോടെയോ ജൂൺ ആദ്യത്തോടെയോ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് പ്രവചനം. എന്നാൽ ഇൗ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുക ശ്രമകരമാണ്.
പത്തനംതിട്ട നഗരത്തിൽ വിവിധ ഭാഗങ്ങളിലായി പ്ലാസ്റ്റിക് മാലിന്യം കൂടിക്കിടക്കുന്നതും അടുത്തിടെ സ്ഥിരം കാഴ്ചയാണ്. കൃത്യമായ സംസ്കരണം നടത്താത്തതാണ് ഇതിന് കാരണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇത്തരത്തിൽ കൂട്ടിയിട്ടതോടെ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ടുതുടങ്ങി. ഇത് ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിക്കാനും കാരണമാകും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമഴയിൽ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മഴ വ്യാപിച്ചതോടെ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി.
ദിവസം ചികിത്സ തേടിയവർ
മെയ് 1 173
2 198
3 113
4 151
5 196
6 235










0 comments