ശനിയാഴ്ച 45, ബുധനാഴ്ച 158
മഴ കുറഞ്ഞു; ക്യാമ്പുകൾ കൂടി

പത്തനംതിട്ട
ജില്ലയിൽ ബുധനാഴ്ച അതിശക്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും ദുരിതാശ്വാസക്യാമ്പിൽനിന്ന് മടങ്ങാനാകാതെ ആയിരങ്ങൾ. ദിവസവും ക്യാമ്പുകളുടെ എണ്ണം കൂടുന്നതാണ് ജില്ലയിലെ സാഹചര്യം.
റാന്നിയെ വെള്ളത്തിലാക്കിയ മിന്നൽപ്രളയ ദിവസം ആകെ 45 ക്യാമ്പുകളാണ് തുറന്നത്. ആകെ 1104 പേർ ക്യാമ്പുകളിൽ അഭയം തേടി. തുടർന്ന് ഓരോ ദിവസവും ക്യാമ്പുകളുടെ എണ്ണം കൂടിവന്നു. വെള്ളമിറങ്ങിയ വീടുകളിൽ ശുചീകരണത്തിനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ പൂർണമായും ക്യാമ്പ് വിടാൻ പലർക്കുമായിട്ടില്ല. വീടുകളുപേക്ഷിച്ച് ബന്ധുവീടുകളിൽ അഭയം തേടിയവരും നിരവധി. ഇവരാരും വെള്ളം കയറിയ വീട്ടിലേക്ക് മടങ്ങിയിട്ടില്ല.
തിരുവല്ല എംജിഎം ഹയർസെക്കൻഡറി സ്കൂളിൽ മാത്രം 139 കുടുംബങ്ങളിലെ 402 പേരാണ് കഴിയുന്നത്. ക്യാമ്പുകളുടെ എണ്ണം കൂടിയെങ്കിലും സൗകര്യങ്ങൾ കൂടുന്നില്ലെന്ന പരാതിയുമുണ്ട്.
ദിവസം ക്യാമ്പ് ആളുകൾ
ആഗസ്ത് 1 45 1104
രണ്ട് 95 3568
മൂന്ന് 130 5940
നാല് 146 7168
അഞ്ച് 158 10,683








0 comments