Deshabhimani

പൊലീസ്‌ മിന്നൽ പരിശോധന

ഒറ്റദിവസം 270 കേസ്‌; 33 പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2026, 12:05 AM | 1 min read

പത്തനംതിട്ട

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതും മദ്യപിച്ച് വാഹനമോടിക്കുന്നതും ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ ജില്ലയിൽ പൊലീസിന്റെ മിന്നൽ പരിശോധന. 270 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. 33 പേർ അറസ്‌റ്റിൽ. മദ്യപിച്ച് വാഹനമോടിച്ചതിന് 160 കേസും പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് ഏഴുകേസും രജിസ്‌റ്റർ ചെയ്‌തു. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മദ്യപാനം നടത്തിയതിന് കേരള അബ്കാരി നിയമപ്രകാരം 35 കേസും നിരോധിത പുകയില ഉൽപന്നങ്ങളുടെ വിപണനം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് 35 കേസുമെടുത്തു. കേരള പൊലീസ് ആക്‌ട്‌ ഉൾപ്പെടെയുള്ള പ്രാദേശിക നിയമങ്ങൾ അനുസരിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് 32 കേസും പണംവച്ച്‌ ചീട്ടുകളിച്ചതിന് ഒരു കേസുമെടുത്തു.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 41 പേരെ പരിശോധിക്കുകയും വിവിധ കേസുകളിലെ 18 ജാമ്യമില്ലാ വാറന്റ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു. ക്രിമിനൽ കേസുകളിൽപെട്ട 11 പ്രതികളും ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന നാല് വാറണ്ട് പ്രതികളും ഇതിലുണ്ട്‌. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിന് രക്ഷിതാക്കൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home