ad
Deshabhimani

കെഎസ്‌യു ആക്രമണം

പ്രതിഷേധ സംഗമവുമായി എസ്എഫ്ഐ

Photo
വെബ് ഡെസ്ക്

Published on Oct 09, 2025, 12:05 AM | 1 min read


പത്തനംതിട്ട

കാതോലിക്കേറ്റ് കോളേജിലെ കെഎസ്‍യു ഗുണ്ടാ അക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. മാർച്ച്‌ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എസ് അമൽ ഉദ്ഘാടനം ചെയ്തു. കെഎസ്‍യു–യൂത്ത് കോൺഗ്രസ്‌ ഗുണ്ടാ ആക്രമണങ്ങളിൽ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്വികരിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു.

മാർച്ചിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ എം കിരൺ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനന്ദു മധു, സംസ്ഥാന കമ്മിറ്റിയംഗം പി അപർണ, ഡെൽവിൻ കെ വർഗീസ്, ജോയൽ ജയകുമാർ, ഷാരിഫ്, പത്തനംതിട്ട ഏരിയ സെക്രട്ടറി പി കെ ജോൺസി എന്നിവരും സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home