ഇന്ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ
തൊഴിലുറപ്പിനെ തകർക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം

പത്തനംതിട്ട
തൊഴിലുറപ്പിനെ തകർക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയം തിരുത്തുകയെന്ന ആവശ്യവുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രതിഷേധ ധർണയും മാർച്ചും സംഘടിപ്പിക്കും. പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് തൊഴിലാളി പ്രതിഷേധം.
ജൂലൈ ഒന്നുമുതൽ 125 ദിവസം തൊഴിൽ നൽകുക, വി ബി ജി റാംജി കരിനിയമത്തിലൂടെ തൊഴിലുറപ്പിനെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, കേന്ദ്രസർക്കാർ കേരളത്തിൽ തൊഴിലുറപ്പിന് 7,500 കോടി രൂപ അനുവദിക്കുക, 2,500 കോടി തൊഴിലുറപ്പിനായി മാറ്റിവയ്ക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാവുക, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, കൂലി കുടിശ്ശിക ഉടൻ നൽകുക, കേരളത്തിൽ 10 കോടി തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാവുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.










0 comments