ad
Deshabhimani

‘ഇന്ത്യയെ രക്ഷിക്കൂ, ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കൂ’

താക്കീതായി ജയിൽനിറയ്‌ക്കൽ സമരം

Photo

പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസ് ഉപരോധം ബികെഅഎംയു സംസ്ഥാന പ്രസിഡന്റ്‌ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 12:05 AM | 2 min read

പത്തനംതിട്ട

ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്രത്തിന്‌ താക്കീതായി തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സയുക്തസമരം. പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ഉപരോധിച്ച്‌ നടത്തിയ ജയിൽനിറയ്‌ക്കൽ സമരത്തെ തുടർന്ന്‌ നൂറുകണക്കിന്‌ സമര വളന്റിയർമാർ അറസ്‌റ്റ്‌ വരിച്ചു. ‘ഇന്ത്യയെ രക്ഷിക്കൂ, ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ജയിൽനിറയ്‌ക്കൽ സമരം നടത്തിയത്‌. പുലർച്ചെ നാലോടെതന്നെ സമര വളന്റിയർമാർ പോസ്‌റ്റ്‌ ഓഫീസിന്റെ ഇരുഗേറ്റുകളും ഉപരോധിച്ചു.

ബികെഎംയു സംസ്ഥാന പ്രസിഡന്റ്‌ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ അധ്യക്ഷനായി. സംയുക്ത സമരസമിതി ജനറൽ കൺവീനർ കെ സി രാജഗോപാലൻ, ട്രേഡ്‌യൂണിയൻ– കർഷക–- കർഷകത്തൊഴിലാളി സംഘടനകളുടെ നേതാക്കളായ സുനിത കുര്യൻ, ഡി സജി, ആനി സ്വീറ്റി, അനിൽ അമ്പാട്ട്, കെ ഐ ജോസഫ്, സലീം സുലൈമാൻ, എസ് ഹരിദാസ്, പി ജെ അജയകുമാർ, ആർ സനൽകുമാർ, എം മധു, എ പി ജയൻ, കെ പി ഉദയഭാനു, അഡ്വ. ഓമല്ലൂർ ശങ്കരൻ, ആർ തുളസീധരൻപിള്ള, ടി മുരുകേഷ്, സി രാധാകൃഷ്ണൻ, കെ ജി രതീഷ് കുമാർ, സജി ചാക്കോ, ഫ്രാൻസിസ് വി ആന്റണി, പി ആർ പ്രസാദ്, ബൈജു ഓമല്ലൂർ, മലയാലപ്പുഴ മോഹനൻ, ശ്യാമ ശിവൻ, എം വി സഞ്ജു, സക്കീർ അലങ്കാരത്ത്, കെ അനിൽകുമാർ, ജി ഗിരീഷ് കുമാർ, പ്രൊഫ. കെ മോഹൻകുമാർ, ജി കൃഷ്ണകുമാർ, എൻ സജികുമാർ, ആർ രവിപ്രസാദ് എന്നിവർ സംസാരിച്ചു.

12ഓടെ സമര നേതാക്കളേയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ്‌ ചെയ്തു നീക്കി. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കാർഷികവിളകൾക്ക് സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്ത പ്രകാരമുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, സ്‌കീം തൊഴിലാളികൾക്ക് ക്ഷാമബത്ത ഉൾപ്പെടുത്തി കുറഞ്ഞ വേതനം പ്രതിമാസം 42,000 രൂപയായി വർധിപ്പിക്കുക, വിബിജിആർഎഎംജി പദ്ധതിയും സ്വതന്ത്രവ്യാപാര കരാറുകളും റദ്ദാക്കുക, കർഷക തൊഴിലാളികൾക്ക് ദേശീയ മിനിമം വേതനം നിശ്ചയിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ഗാർഹിക തൊഴിലാളി നിയമം നടപ്പാക്കുക, രാസവള-–കീടനാശിനി വില വർധന പിൻവലിക്കുക, പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുക, ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക തുടങ്ങി 21 ഇന ആവശ്യങ്ങളുന്നയിച്ചാണ് സമരം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home