print edition അർജന്റീനയിൽ യുവജനരോഷം

ബ്യൂനസ് ഐറിസ്: അർജന്റീനയിൽ പ്രസിഡന്റ് ഹാവിയർ മിലേയുടെ തീവ്രവലതുപക്ഷ–കോർപ്പറേറ്റ് ഭരണത്തിനെതിരെ യുവജനങ്ങൾ തെരുവിലിറങ്ങി.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിവാദമായ ഭൂമി വിദേശവൽക്കരണ നിയമവുമാണ് വൻ ജനരോഷത്തിന് കാരണമായിരിക്കുന്നത്. പൊതുസമൂഹത്തിൽ സർക്കാരിന്റെ ജനപ്രീതി വെറും 32.20 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
യുവവോട്ടർമാരിൽ 70 ശതമാനവും ഇപ്പോൾ മിലേ സർക്കാരിനെതിരായെന്ന് ആഗോള സർവേകൾ വ്യക്തമാക്കുന്നു. അലാസ്‌ക, ട്രെസ്‌പുന്റോസീറോ, അറ്റ്‌ലസ് ഇന്റൽ, ഓപിന അർജന്റീന സർവേ റിപ്പോർട്ടുകൾ പ്രകാരം 24 വയസുവരെയുള്ള യുവാക്കളിൽ 76.90 ശതമാനം പേരും മിലേ ഭരണത്തെ പൂർണമായി തള്ളിപ്പറയുന്നു. 25 മുതൽ 34 വയസ്സുവരെയുള്ളവരിൽ ഇത് 71.90 ശതമാനമാണ്.
ജനവിരുദ്ധ സാമ്പത്തിക പരിഷ്കാരങ്ങളും കുടുംബങ്ങളുടെ ദൈനംദിന ജീവിതം തകർത്ത വിലക്കയറ്റവുമാണ് യുവാക്കളെ സർക്കാരിന് എതിരാക്കിയത്. കഴിഞ്ഞദിവസം പാർലമെന്റിനു മുന്നിൽ ജനകീയ സമരത്തിനുനേരെ നടന്ന ക്രൂരമായ പൊലീസ് അടിച്ചമർത്തലിൽ 1,500 ഓളം പേർക്ക് പരിക്കേറ്റത് വ്യാപക പ്രതിഷേധത്തിന് കാരണമായി.
ബ്യൂനസ് ഐറിസിലെ ഇടതുപക്ഷ–പെറോണിസ്റ്റ് ഗവർണർ ആക്സൽ കിസിലോഫിന്റെ നേതൃത്വത്തിൽ "റൈറ്റ് ടു ദി ഫ്യൂച്ചർ’ പ്രസ്ഥാനത്തിന്റെ യുവജനവിഭാഗം 22-ന് രൂപീകരിക്കും.










0 comments