ad
Deshabhimani

നെഹ്‌റുട്രോഫി രജിസ്‌ട്രേഷൻ പൂർത്തിയായി

പുന്നമടപ്പോരിന്‌ 22 ചുണ്ടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2026, 02:14 AM | 1 min read

ആലപ്പുഴ
നെഹ്‌റുട്രോഫി വള്ളംകളി കളിവള്ളങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. 22 ചുണ്ടൻമാരുൾപ്പെടെ ഒമ്പതു വിഭാഗങ്ങളിലായി 71 കളിവള്ളങ്ങൾ ഇക്കുറി പുന്നമടയിൽ പോരിനിറങ്ങും. തലവടി ചുണ്ടൻ (കൈനകരി വില്ലേജ്‌ ബോട്ട്‌ ക്ലബ്‌), വീയപുരം (യുബിസി കൈനകരി എഫ്‌സി), അരോമ ഒന്ന്‌ (അരോമ ബോട്ട്‌ ക്ലബ്‌), മേല്‍പ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), ചെറുതന (നാട്ടകം ബോട്ട് ക്ലബ്), പുണ്യാളന്‍ നിരണം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്), നടുഭാഗം (പിബിസി പുന്നമട), കരുവാറ്റ ചുണ്ടന്‍ (ജിഎൽസി ബോട്ട്‌ ക്ലബ്‌ ചെറുതന), വെള്ളംകുളങ്ങര (എസ്എച്ച് ബോട്ട് ക്ലബ്), ജവഹര്‍ തായങ്കരി (നാട്ടകം ഫാന്‍സ് ബോട്ട് ക്ലബ്), സെന്റ് പയസ് ടെൻത് (സെന്റ് പയസ് ടെൻത്‌ ബോട്ട് ക്ലബ്), നിരണം ചുണ്ടന്‍ (നിരണം ബോട്ട്ക്ലബ്), ആയാപറമ്പ് വലിയ ദിവാന്‍ജി (വലിയ ദിവാന്‍ജി ബോട്ട് ക്ലബ്), ആനാരി (ആനാരി ബോട്ട് ക്ലബ്), ചമ്പക്കുളം (ചമ്പക്കുളം ബോട്ട് ക്ലബ്), കാരിച്ചാല്‍ (തെക്കേക്കര ബോട്ട് ക്ലബ്), ആയാപറമ്പ് പാണ്ടി (ഐബിആർഎ കൊച്ചി), കരുവാറ്റ ശ്രീവിനായകന്‍ (കെടിബിസി ഫാന്‍സ് ക്ലബ്), ആര്‍പ്പൂക്കര ചുണ്ടന്‍ (ഇമ്മാനുവല്‍ ബോട്ട് ക്ലബ് കുമരകം), ആലപ്പാട് ചുണ്ടന്‍ (സെന്റ് ജോണ്‍സ് ബോട്ട് ക്ലബ്), പായിപ്പാടന്‍ രണ്ട്‌ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), പാര്‍ഥന്‍ ജൂനിയര്‍ (കൈനകരി ബോട്ട് ക്ലബ്) എന്നിവയാണ്‌ ചുണ്ടൻ വള്ളങ്ങളും ക്ലബുകളും. ഇരുട്ടുകുത്തി എ വിഭാഗത്തിൽ മൂന്ന്‌, ഇരുട്ടുകുത്തി ബി–16, ഇരുട്ടുകുത്തി സി– 14, വെപ്പ്‌ എ– അഞ്ച്‌, വെപ്പ്‌ ബി– നാല്‌, ചുരുളൻ–രണ്ട്‌, തെക്കനോടി കെട്ട്‌–നാല്‌, തെക്കനോടി തറ–ഒന്ന്‌ എന്നിങ്ങനെയാണ്‌ മറ്റ്‌ വള്ളങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home