ad
Deshabhimani

കർഷകസംഘം ജില്ലാ 
സമ്മേളനത്തിന്‌ കുറ്റ്യാടി ഒരുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2026, 01:04 AM | 1 min read

കുറ്റ്യാടി

​വ്യാഴം, വെള്ളി ദിവസങ്ങളിൽ കുറ്റ്യാടിയിൽ നടക്കുന്ന കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ ഒരുക്കം പ‍ൂർത്തിയായി. 28–-ാമത് സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി 13, 14 തീയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗറി (കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയം)ലാണ്‌ ജില്ലാ സമ്മേളനം. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനംചെയ്യും. 16 ഏരിയകളിൽനിന്നായി 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളി വൈകിട്ട്‌ കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിലെ എ കെ കണ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം എഐകെഎസ് അഖിലേന്ത്യാ കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും. ജയ്ക് സി തോമസ് സംസാരിക്കും. സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി സെമിനാറുകൾ നടന്നു. ഈ സമ്മേളന കാലയളവിൽ സംഘടന 52,000 സന്നദ്ധ പ്രവർത്തകരെ അണിനിരത്തി ജില്ലയിലെ മുഴുവൻ ജലസേചന കനാലുകൾ പുനരുദ്ധരിച്ചു. ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി, ജോയിന്റ് സെക്രട്ടറി പ്രേംകുമാർ, വൈസ് പ്രസിഡന്റ് ഒല്ലൂർ ദാസൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞമ്മദ് കുട്ടി, കെ പി ചന്ദ്രി, സ്വാഗതസംഘം ചെയർപേഴ്സൺ പി സി ഷൈജു, കൺവീനർ ടി പി പവിത്രൻ, ടി കെ മോഹൻദാസ്, സി പി അശോകൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home