ad
Deshabhimani

ഇല്ലാത്ത തസ്‌തിക സൃഷ്‌ടിച്ച്‌ നിയമനം

ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ ജീവനക്കാരുടെ പ്രകടനം

Photo

ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 17, 2026, 12:05 AM | 1 min read

പത്തനംതിട്ട

ആരോഗ്യ ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിൽ അഴിമതിക്ക് കളമൊരുക്കി ലെയ്സൺ ഓഫീസർ എന്ന പേരിൽ പുതിയ തസ്തിക സൃഷ്ടിക്കുകയും അതിലേക്ക് രണ്ട് ഭരണാനുകൂല സംഘടനാ നേതാക്കളെ നിയമിച്ചതിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ, കെജിഒ എ, കെജിഎൻഎ എന്നീ സംഘടനകൾ സംയുക്തമായി ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ പ്രകടനം നടത്തി. മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം നടത്താൻ തയ്യാറാകാതിരുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറെ തരംതാഴ്ത്തി സ്ഥലം മാറ്റിയതിലും ജീവനക്കാർ പ്രതിഷേധിച്ചു.

യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ പ്രകടനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ലക്ഷ്മീദേവി, സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്സ്, ജില്ലാ പ്രസിഡന്റ്‌ ജി ബിനു കുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. ജാൻകി ദാസ്, കെജിഎൻഎ സംസ്ഥാനകമ്മിറ്റിയംഗം ദീപാ ജയപ്രകാശ്, ജില്ലാ സെക്രട്ടറി എ എസ് നിഷാദ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ, ആദർശ് കുമാർ എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home