ad
Deshabhimani

മുഖ്യമന്ത്രിയുടെ അധിക്ഷേപ പ്രസ്‌താവന

ലക്ഷ്യം സ്‌ത്രീസുരക്ഷ പദ്ധതി അട്ടിമറിക്കൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 12:05 AM | 1 min read


പത്തനംതിട്ട

സ്‌ത്രീസുരക്ഷ പദ്ധതി അട്ടിമറിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ വസ്‌തുതാവിരുദ്ധ പ്രസ്‌താവനയ്‌ക്കെതിരെ പ്രതിഷേധം പടരുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് സിപിഐ എം നൽകിയ പട്ടിക പ്രകാരമാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്‌താവന. കെ സ്‌മാർട്ട് പോർട്ടൽ വഴി സുതാര്യമായ പരിശോധനകൾക്കുശേഷമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇതിൽ രാഷ്‌ട്രീയ ഇടപെടൽ അസാധ്യമാണെന്നിരിക്കെ മുഖ്യമന്ത്രി നടത്തിയ ആരോപണം ലക്ഷക്കണക്കിന് പാവപ്പെട്ട സ്‌ത്രീകളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 31.34 ലക്ഷം സ്‌ത്രീകൾക്ക് 1000 രൂപ വീതം നൽകി ആരംഭിച്ച പദ്ധതി സ്‌ത്രീകളുടെ അധ്വാനത്തെ മാനിക്കുന്നതായിരുന്നു. സ്‌ത്രീകൾക്ക് കൈത്താങ്ങായ പദ്ധതി അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച്‌ അട്ടിമറിക്കാനാണ്‌ യുഡിഎഫ് സർക്കാരിന്റെ ശ്രമം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home